കി​ഴ​ക്ക​ഞ്ചേ​രി പ​നം​ങ്കു​റ്റി​യി​ൽ കാ​ട്ടു​കൊ​ന്പ​ന്‍റെ വി​ള​യാ​ട്ടം
Wednesday, June 26, 2019 11:05 PM IST
വ​ട​ക്ക​ഞ്ചേ​രി: കി​ഴ​ക്ക​ഞ്ചേ​രി പ​നം​ങ്കു​റ്റി​യി​ൽ കാ​ട്ടു​കൊ​ന്പ​ന്‍റെ വി​ള​യാ​ട്ടം. സ​ന്ധ്യ​മ​യ​ങ്ങു​ന്ന​തോ​ടെ തോ​ട്ട​ത്തി​ലെ​ത്തു​ന്ന ഒ​റ്റ​യാ​ൻ വി​ള​ക​ളെ​ല്ലാം പി​ഴു​തെ​റി​ഞ്ഞും ച​വി​ട്ടി​വ​ലി​ച്ചും ന​ശി​പ്പി​ക്കു​ക​യാ​ണ്. ക​ർ​ഷ​ക​ർ ബ​ഹ​ള​മു​ണ്ടാ​ക്കി​യാ​ൽ കാ​ട്ടു​കൊ​ന്പ​ൻ ആ​ക്ര​മ​ണ​കാ​രി​യാ​യി പാ​ഞ്ഞെ​ത്തും.
തു​ട​ർ​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ൽ ആ​ന​യെ​ത്തു​ന്നു​ണ്ടെ​ന്നു പ​നം​ങ്കു​റ്റി ചെ​റു​നി​ലം ജോ​ണി പ​റ​ഞ്ഞു. വാ​ഴ, തെ​ങ്ങ്, ക​വു​ങ്ങ്, പൈ​നാ​പ്പി​ൾ തു​ട​ങ്ങി കൃ​ഷി​യി​ട​ത്തി​ലെ വി​ള​ക​ളെ​ല്ലാം ന​ശി​പ്പി​ക്കു​ക​യാ​ണ്. വ​രി​ക്ക​മാ​ക്ക​ൽ ബേ​ബി, ചെ​റു​നി​ലം ബി​ജു, പൂ​ണി എ​സ്റ്റേ​റ്റ് തു​ട​ങ്ങി ആ​ന എ​ത്താ​ത്ത തോ​ട്ട​ങ്ങ​ളി​ല്ല. മൂ​ന്നും നാ​ലും എ​ണ്ണം വ​രു​ന്ന കൂ​ട്ട​ങ്ങ​ളും ഇ​ട​യ്ക്കി​ടെ തോ​ട്ട​ങ്ങ​ളി​ലെ​ത്തി എ​ല്ലാം ന​ശി​പ്പി​ച്ചു​പോ​കും. പ​നം​ങ്കു​റ്റി ഭാ​ഗ​ത്ത് വ​നാ​തി​ർ​ത്തി​യി​ൽ സ്വ​കാ​ര്യ​തോ​ട്ട​ങ്ങ​ളി​ൽ സോ​ളാ​ർ​വേ​ലി നി​ർ​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. ഒ​ള​ക​ര​വ​രെ നാ​ല​ര​കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​ത്തി​ലാ​ണ് ഫെ​ൻ​സിം​ഗ് നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത്. ഇ​ത് ചാ​ർ​ജ് ചെ​യ്താ​ൽ പ​നം​ങ്കു​റ്റി ഭാ​ഗ​ത്തെ ആ​ന​യി​റ​ങ്ങ​ലി​നു ആ​ശ്വാ​സ​മാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. എ​ന്നാ​ൽ പാ​ല​ക്കു​ഴി വ​ഴി​യി​ൽ ആ​ന​ശ​ല്യം രൂ​ക്ഷ​മാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം ഇ​വി​ടെ ഫോ​റ​സ്റ്റ് വാ​ച്ച​റേ​യും ക​ർ​ഷ​ക​രെ​യും കാ​ട്ടാ​ന​ക്കൂ​ട്ടം ഓ​ടി​പ്പി​ച്ചി​രു​ന്നു.പ​നം​ങ്കു​റ്റി​യി​ൽ ആ​ന ന​ശി​പ്പി​ച്ച കൃ​ഷി​യി​ട​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള​വ​ർ ലീ​ലാ​മ്മ ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള​വ​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തി ക​ർ​ഷ​ക​ർ​ക്ക് മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ല്ക​ണ​മെ​ന്ന് വ​നം​വ​കു​പ്പി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.