കുടുംബാരോഗ്യകേന്ദ്രത്തിലെ സ്റ്റാ​ഫ് നി​യ​മ​നം: പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​കു​ന്നു
Wednesday, June 26, 2019 11:05 PM IST
മ​ണ്ണാ​ർ​ക്കാ​ട്: കു​മ​രം​പു​ത്തൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ സ്റ്റാ​ഫ്ന​ഴ്സി​നെ നി​മ​യി​ക്കാ​ൻ ന​ട​ത്തി​യ ഇ​ന്‍റ​ർ​വ്യൂ​വി​ന് എ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യിപ​ഞ്ചാ​യ​ത്തം​ഗ​വും നാ​ട്ടു​കാ​രും രം​ഗ​ത്ത്. ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി അ​റി​യാ​തെ​യാ​ണ് ന​ഴ്സി​നെ നി​യ​മി​ക്കാ​നു​ള്ള കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തെ​ന്നും ഇ​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും പ​ഞ്ചാ​യ​ത്തം​ഗം ജം​ഷീ​ല പ​റ​ഞ്ഞു.
പ​ഞ്ചാ​യ​ത്തം​ഗം അ​റി​യാ​തെ​യു​ള്ള കൂ​ടി​ക്കാ​ഴ്ച അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന നി​ല​പാ​ടു​മാ​യി നാ​ട്ടു​കാ​രും രം​ഗ​ത്ത് എ​ത്തി. എ​ച്ച്എം​സി​യി​ൽ പ​ഞ്ചാ​യ​ത്തം​ഗം പ​ങ്കെ​ടു​ത്തി​രു​ന്നു​വെ​ന്നും അ​ത്ത​ര​മൊ​രുതീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ല​ന്നും പ​ഞ്ചാ​യ​ത്തം​ഗ​വും നാ​ട്ടു​കാ​രും പ​റ​ഞ്ഞു. എന്നാ​ൽ എ​ച്ച്എം​സി തീ​രു​മാ​ന പ്ര​കാ​ര​മാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തെ​ന്ന് ഡോ.​വി.​ടി.​റ​ഷീ​ദ് പ​റ​ഞ്ഞു.
മെ​ഡി​ക്ക​ൽ ന​ഴ്സി​നെ നി​യ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ,് സെ​ക്ര​ട്ട​റി എ​ന്നി​വ​ർ​ക്ക് ക​ത്തു ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. അ​വ​രു​ടെ അ​നു​മ​തി പ്ര​കാ​ര​മാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​യാ​യി സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ കെ.​പി.​ഹം​സ പ​ങ്കെ​ടു​ത്തി​രു​ന്ന​താ​യും മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ പ​റ​ഞ്ഞു. നി​യ​മ​ന​ത്തി​ന് എ​തി​രെ വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധം ഉ​ണ്ടാ​യി​രി​ക്കു​ക​യാ​ണ്.