അ​ട്ട​പ്പാ​ടി റോ​ഡ് പ​ദ്ധ​തി വേ​ഗ​ത്തി​ലാ​ക്കും:​മ​ന്ത്രി
Wednesday, June 26, 2019 11:05 PM IST
മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട്-​ചി​ന്ന ത​ടാ​കം അ​ന്ത​ർ സം​സ്ഥാ​ന റോ​ഡി​ലെ അ​ട്ട​പ്പാ​ടി ചു​രം റോ​ഡി​ന്‍റെ വി​ശ​ദ പ​ദ്ധ​തി റി​പ്പോ​ർ​ട്ട് ത​യ്യാ​റാ​യ​തി​ന് ശേ​ഷം നി​ർ​മ്മാ​ണം വേ​ഗ​ത്തി​ലാ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക് നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു.
കി​ഫ്ബി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 80 കോ​ടി വ​ക​യി​രു​ത്തി നി​ർ​മ്മി​ക്കു​ന്ന മ​ണ്ണാ​ർ​ക്കാ​ട് ചി​ന്ന​ത്ത​ടാ​കം റോ​ഡി​ന്‍റെ പ്ര​വൃ​ത്തി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്ന് എം​എ​ൽ​എ ഷം​സു​ദ്ദീ​ൻ നി​യ​മ​സ​ഭ​യി​ൽ സ​ബ്മി​ഷ​നി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. നി​ല​വി​ൽ ചു​ര​മി​ടി​ച്ചി​ൽ ഭീ​ഷ​ണി​യും ത​ക​ർ​ന്ന റോ​ഡു​ക​ളും പ്ര​തി​സ​ന്ധി​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​തെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. കി​ഫ്ബി മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ്ര​കാ​രം വി​ശ​ദ​മാ​യ പ​ദ്ധ​തി റി​പ്പോ​ർ​ട്ട് ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ധ​ന​കാ​ര്യ മ​ന്ത്രി തോ​മ​സ് ഐ​സ​ക് പ​റ​ഞ്ഞു. കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡാ​ണ് പ​ദ്ധ​തി നി​ർ​വ്വ​ഹ​ണം ന​ട​ത്തു​ന്ന​ത്.
മൂ​ന്ന് ഫേ​സു​ക​ളി​ലാ​യി തി​രി​ച്ച് നി​ർ​മ്മി​ക്കു​ന്ന റോ​ഡി​ന്‍റെ ഡി​സൈ​ൻ ത​യ്യാ​റാ​ക്കു​ന്ന പ്ര​വ​ർ​ത്തി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. 53 കി​ലോ മീ​റ്റ​ർ ദൂ​ര​മു​ള്ള റോ​ഡി​ന്‍റെ ആ​ദ്യ 8 കി​ലോ​മീ​റ്റ​റി​ന്‍റെ ഡി​സൈ​ൻ പൂ​ർ​ത്തി​യാ​ക്കി ഡി.​പി.​ആ​ർ ത​യ്യാ​റാ​ക്കു​ന്ന പ്ര​വ​ർ​ത്തി അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. 19 കി​ലോ മീ​റ്റ​ർ വ​രെ​യു​ള്ള ചു​ര​മു​ൾ​പ്പെ​ടു​ന്ന ര​ണ്ടാം ഘ​ട്ട​ത്തി​ന്‍റെ അ​ന്വേ​ഷ​ണ വി​വ​ര​ങ്ങ​ൾ പൊ​തു മ​രാ​മ​ത്ത് വി​ഭാ​ഗ​ത്തി​ൽ നി​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. 53 കി​ലോ മീ​റ്റ​ർ വ​രെ​യു​ള്ള മൂ​ന്നാം​ഘ​ട്ട​ത്തി​ന്‍റെ ഡി.​പി.​ആ​ർ ത​യ്യാ​റാ​ക്കു​ന്നു. മൂന്നു ഘ​ട്ട​ങ്ങ​ളു​ടേ​യും വി​ശ​ദാം​ശ​ങ്ങ​ൾ ജൂ​ലൈ അ​വ​സാ​ന​ത്തോ​ടെ ല​ഭി​ക്കും. തു​ട​ർ​ന്ന് വേ​ഗ​ത്തി​ലാ​ക്കു​ന്ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി മ​റു​പ​ടി ന​ൽ​കി. മ​ണ്ണാ​ർ​ക്ക​ട് അ​ട്ട​പ്പാ​ടി നി​വാ​സി​ക​ക്ക് ആ​ശ്വാ​സ​മാ​യ തീ​രു​മാ​ന​മാ​ണി​ത്.