ഭ​വാ​നി​പ്പു​ഴ​യി​ൽ യു​വാ​വ് മു​ങ്ങി മ​രി​ച്ചു
Thursday, June 27, 2019 12:27 AM IST
അ​ഗ​ളി : ഭ​വാ​നി പു​ഴ​യി​ൽ താ​വ​ള​ത്തി​ന​ടു​ത്ത് യു​വാ​വി​നെ മു​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.​ ത​മി​ഴ്നാ​ട് തി​രു​നെ​ൽ​വേ​ലി സ്വ​ദേ​ശി ശ​ങ്ക​ർ (30) ആ​ണ് മ​രി​ച്ച​ത്. ഇ​ല​ക്ട്രി​ക്ക​ൽ ജോ​ലി ചെ​യു​ന്ന​തി​നാ​ണു ഇ​യാ​ൾ താ​വ​ള​ത്ത് എ​ത്തി​യ​ത്. ഇ​യാ​ൾ അ​പ​സ്മാ​ര രോ​ഗിയാ​ണെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. രാ​വി​ലെ പു​ഴ​യി​ൽ കു​ളി​ക്കാ​ൻ പോ​യ​താ​ണ്. ആ​ഴം കു​റ​ഞ്ഞ സ്ഥ​ല​ത്താ​ണ് കു​ളി​ക്കാ​ൻ ഇ​റ​ങ്ങാ​റു​ള്ള​ത്. കു​ളി​ക്ക​ട​വി​ൽ നി​ന്നും അ​ല്പം താ​ഴെ​യു​ള്ള സ്ഥ​ല​ത്ത് വെ​ള്ള​ത്തി​ൽ മു​ങ്ങി​യ നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. അ​ഗ​ളി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം അ​ഗ​ളി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.