അ​യി​ലൂ​ർ പാ​ത​യി​ൽ ക​ലു​ങ്ക് ത​ക​ർ​ന്നു
Saturday, July 13, 2019 10:53 PM IST
നെന്മാ​റ: ക​യ്പ​ഞ്ചേ​രി-​അ​യി​ലൂ​ർ പാ​ത​യി​ലെ ക​ലു​ങ്ക് ത​ക​ർ​ന്നു​ണ്ടാ​യ കു​ഴി അ​പ​ക​ട​ഭീ​ഷ​ണി​യാ​യി. പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലേ​ക്ക് വെ​ള്ളം ഒ​ഴു​കു​ന്ന​തി​നു നി​ർ​മി​ച്ച ക​ലു​ങ്കാ​ണ് പാ​ത​യോ​ര​ത്ത് ത​ക​ർ​ന്നു വ​ലി​യ കു​ഴി​യാ​യി​രി​ക്കു​ന്ന​ത്. മ​ഴ​യി​ൽ വെ​ള്ളം കു​ത്തി​യൊ​ലി​ച്ച​തോ​ടെ ഈ ​ഭാ​ഗ​ത്തെ മ​ണ്ണ് ഒ​ഴു​കി​പോ​യി വ​ലി​യ കു​ഴി​യാ​യി.

അ​യി​ലൂ​ർ, കാ​ര​ക്കാ​ട്ടു​പ​റ​ന്പ്, പാ​ല​മൊ​ക്ക് തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് നി​ര​വ​ധി ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന പ്ര​ധാ​ന​പാ​ത​യി​ലാ​ണ് ത​ക​ർ​ന്ന ക​ലു​ങ്ക് അ​പ​ക​ട ഭീ​ഷ​ണി​യാ​യ​ത്. പാ​ത​യോ​ട് ചേ​ർ​ന്നു​ള്ള ഭാ​ഗ​മാ​യ​തി​നാ​ൽ എ​തി​രെ​നി​ന്നും വാ​ഹ​ന​ങ്ങ​ൾ വ​ന്നാ​ൽ അ​പ​ക​ട​മു​ണ്ടാ​കും. കു​ഴി​യു​ണ്ടാ​യ ഭാ​ഗ​ത്ത് പാ​ഴ്ച്ചെ​ടി​ക​ളു​ടെ കൊ​ന്പ് വ​ച്ചാ​ണ് അ​പ​ക​ട മു​ന്ന​റി​യി​പ്പ് ന​ല്കി​യി​രി​ക്കു​ന്ന​ത്.