ഒ​റ്റ​പ്പാ​ല​ത്ത് പാ​ർ​ക്ക് നി​ർ​മാ​ണം: പ്രാ​രം​ഭ​ഘ​ട്ടം പൂ​ർ​ത്തി​യാ​യി
Saturday, July 13, 2019 10:53 PM IST
ഒ​റ്റ​പ്പാ​ലം: ഒ​റ്റ​പ്പാ​ലം പ​ട്ട​ണ​ത്തി​ന്‍റെ ചി​ര​കാ​ലാ​ഭി​ലാ​ഷ​മാ​യ പാ​ർ​ക്ക് നി​ർ​മാ​ണ​ത്തി​ന്‍റെ പ്രാ​രം​ഭ​ഘ​ട്ടം പൂ​ർ​ത്തി​യാ​യി. കി​ഴ​ക്കു​ഭാ​ഗ​ത്ത് സം​ര​ക്ഷ​ണ​ഭി​ത്തി കെ​ട്ടു​ന്ന പ​ണി​യാ​ണ് പൂ​ർ​ത്തി​യാ​യ​ത്. ഭി​ത്തി​കെ​ട്ടി സ്ഥ​ലം​തി​രി​ച്ച് മ​ണ്ണി​ട്ട് ഉ​യ​ർ​ത്തി​യാ​ണ് തോ​ട​രി​കി​ൽ പാ​ർ​ക്ക് നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്.
ഇ​തി​നു​ള്ള സ​ർ​വേ​ന​ട​പ​ടി​ക​ൾ റ​വ​ന്യൂ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നേ​ര​ത്തെ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. കാ​ടു​മൂ​ടി കി​ട​ക്കു​ന്ന പ്ര​ദേ​ശം തെ​ളി​ച്ചു വൃ​ത്തി​യാ​ക്കി. പാ​ല​ത്തി​നു സ​മീ​പ​ത്തു കൂ​ടി ഗോ​വ​ണി വ​ഴി പാ​ർ​ക്കി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന രീ​തി​യി​ലാ​യി​ലാ​ണ് നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്.

പാ​ർ​ക്കി​ൽ വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം വ​ന്ന് ആ​സ്വ​ദി​ക്കാ​നാ​യി ഇ​രി​പ്പി​ട​ങ്ങ​ളും കു​ട്ടി​ക​ൾ​ക്ക് ക​ളി​ക്കു​ന്ന​തി​നു​ള്ള ചെ​റി​യ യ​ന്ത്ര​സാ​മ​ഗ്രി​ക​ളു​മാ​ണ് ആ​ദ്യം സ്ഥാ​പി​ക്കു​ന്ന​ത്. തോ​ടി​നു കു​റു​കേ ചെ​റി​യ​പാ​ലം നി​ർ​മി​ക്കു​ന്ന കാ​ര്യ​വും ന​ഗ​ര​സ​ഭ​യു​ടെ സ​ജീ​വ പ​രി​ഗ​ണ​ന​യി​ലാ​ണ്.

ക​ഴി​ഞ്ഞ ന​ഗ​ര​സ​ഭാ ബ​ജ​റ്റി​ൽ 50 ല​ക്ഷം രൂ​പ​യാ​ണ് പാ​ർ​ക്ക് നി​ർ​മാ​ണ​ത്തി​നാ​യി മാ​റ്റി​വ​ച്ച​ത്. റോ​ഡി​ലൂ​ടെ പോ​കു​ന്ന​വ​ർ സ്ഥി​ര​മാ​യി മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന സ്ഥ​ല​മാ​ണ് കി​ഴ​ക്കേ പാ​ല​ത്തി​ന് കീ​ഴി​ലു​ള്ള​ത്. പാ​ർ​ക്ക് വ​രു​ന്ന​തോ​ടെ ഒ​രു മാ​ലി​ന്യം ത​ള്ളു​ന്ന സ്ഥ​ലം ന​ഗ​ര​ത്തി​ൽ ഇ​ല്ലാ​താ​കു​മെ​ന്നാ​ണ് ന​ഗ​ര​സ​ഭ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.സാ​യാ​ഹ്ന​ങ്ങ​ൾ ചെ​ല​വ​ഴി​ക്കാ​ൻ ഒ​റ്റ​പ്പാ​ല​ത്ത് ഒ​രി​ട​മി​ല്ലെ​ന്ന പ​രാ​തി​ക്കു കൂ​ടി ഇ​തോ​ടെ പ​രി​ഹാ​ര​മാ​കും.

ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്തു​ള്ള​വ​രു​ടെ പ​തി​റ്റാ​ണ്ടു​ക​ളാ​യി​ട്ടു​ള്ള ആ​ഗ്ര​ഹ​മാ​ണ് ഒ​റ്റ​പ്പാ​ലം പ​ട്ട​ണ​ത്തി​ൽ സ്വ​ന്ത​മാ​യി ഒ​രു പാ​ർ​ക്ക് ഉ​ണ്ടാ​കു​ക എ​ന്ന​ത്.