ന​വീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി മി​ൽ​മ കാ​ലി​ത്തീ​റ്റ ക​ന്പ​നി ഉ​ത്പാ​ദ​നം നി​ർ​ത്തു​ന്നു
Sunday, July 14, 2019 10:16 PM IST
മ​ല​ന്പു​ഴ: ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഇ​ന്നു മു​ത​ൽ മ​ന്ത​ക്കാ​ട്ടെ മി​ൽ​മ കാ​റ്റി​ൽ ഫീ​ഡ് ക​ന്പ​നി ഉ​ൽ​പ്പാ​ദ​നം നി​ർ​ത്തി​വെ​ക്കു​ന്നു. ഉ​ൽ​പ്പാ​ദ​നം ഇ​ല്ലെ​ങ്കി​ലും ഇ​വി​ടേ​ക്കു ല​ഭി​ക്കു​ന്ന ഓ​ർ​ഡ​റു​ക​ൾ മി​ൽ​മ​യു​ടെ പ​ട്ട​ണം​കാ​ട്, ഈ​റോ​ഡ് ക​ന്പ​നി​ക​ളി​ൽ നി​ന്നും വി​ത​ര​ണം ന​ട​ത്തു​മെ​ന്ന് ക​ന്പ​നി ജ​ന​റ​ൽ മാ​നേ​ജ​ർ സ​തീ​ഷ് പ​റ​ഞ്ഞു. 600 മെ​ട്രി​ക് ട​ണ്‍ കാ​ലി​ത്തീ​റ്റ ദി​നം​പ്ര​തി ഇ​വി​ടെ നി​ന്നും ഉ​ൽ​പ്പാ​ദി​പ്പി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​തി​ൽ​കൂ​ടു​ത​ൽ ഓ​ർ​ഡ​ൽ ല​ഭി​ക്കു​ന്ന​തു​കൊ​ണ്ടും യ​ന്ത്ര​പ്പ​ണി​ക​ളു​ടെ കാ​ല​പ്പ​ഴ​ക്ക​വു​മാ​ണ് ന​വീ​ക​ര​ണ​പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ൻ കാ​ര​ണം.

ഫ്ര​ഞ്ച് ക​ന്പ​നി നി​ർ​മി​തി​യാ​യ എ​ൻ​റി​ക്സ​ണ്‍ യ​ന്ത്ര​സാ​മ​ഗ്രി​ക​ളാ​ണ് പു​തു​താ​യി ഇ​റ​ക്കു​മ​തി ചെ​യ്തി​രി​ക്കു​ന്ന​ത്. ബെ​ല്ല​റ്റിം​ഗ് മി​ൽ, ഹാ​മ​ർ​മി​ൽ, കൂ​ള​ർ എ​ന്നി​വ​യാ​ണ് പു​തു​താ​യി സ്ഥാ​പി​ക്കു​ന്ന​ത്. ര​ണ്ടു​മാ​സ​ത്തി​നു​ശേ​ഷം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യാ​ൽ ഉ​ന്ന​ത നി​ല​വാ​ര​മു​ള്ള ഉ​ൽ​പ്പ​ന്ന​മാ​യി​രി​ക്കും വി​പ​ണി​യി​ലേ​ക്ക് എ​ത്തു​ക. നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് 12 കോ​ടി രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്.

അ​തി​ൽ നാ​ല​ര​കോ​ടി​രൂ​പ സ​ർ​ക്കാ​ർ ഫ​ണ്ടും ബാ​ക്കി​തു​ക മി​ൽ​മ​യു​ടെ ഫ​ണ്ടു​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഏ​ഴു​മാ​സ​മാ​യി ഇ​വി​ടെ ഇ​ൻ​സ​ലേ​ഷ​ൻ​വ​ർ​ക്കും ഉ​ൽ​പ്പാ​ദ​ന​വും ഒ​രു​മി​ച്ചു ന​ട​ന്നി​രു​ന്നു. ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന കാ​ല​യ​ള​വി​ൽ ജീ​വ​ന​ക്കാ​രെ ആ​വ​ശ്യാ​നു​സ​ര​ണം പ​ട്ട​ണം​കാ​ട്, ഈ​റോ​ഡ് , പു​ന്ന​പ്ര ഡ​യ​റി എ​ന്നീ പ്ലാ​ന്‍റു​ക​ളി​ലേ​ക്ക് മാ​റ്റും. പീ​സ് റൈ​റ്റി​ന് ജോ​ലി ചെ​യ്യു​ന്ന ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ ജോ​ലി​യി​ൽ ഏ​ർ​പ്പെ​ടാ​മെ​ന്നും അ​വ​രു​മാ​യി ആ​ലോ​ചി​ച്ച് തീ​രു​മാ​നി​ക്കു​മെ​ന്നും ജ​ന​റ​ൽ മാ​നേ​ജ​ർ സ​തീ​ഷ് പ​റ​ഞ്ഞു. കേ​ര​ള ലൈ​വ് സ്റ്റോ​ക്ക് ഡ​വ​ല​പ്പ്മെ​ന്‍റ് ബോ​ർ​ഡി​ന്‍റെ കീ​ഴി​ൽ 1974 ൽ ​ആ​ണ് കാ​ലി​ത്തീ​റ്റ ക​ന്പ​നി ആ​രം​ഭി​ച്ച​ത്.

അ​ന്ന് പൊ​ടി​രൂ​പ​ത്തി​ലാ​യി​രു​ന്നു ഉ​ൽ​പ്പാ​ദ​നം. 1983 ലാ​ണ് ക​ന്പ​നി മി​ൽ​മ ഏ​റ്റെ​ടു​ക്കു​ന്ന​ത്. 2003-2004 കാ​ല​ഘ​ട്ട​ത്തി​ൽ പൊ​ടി രൂ​പ​ത്തി​ൽ നി​ന്നും ബെ​ല്ല​റ്റ് രൂ​പ​ത്തി​ലേ​ക്ക് മാ​റ്റി. മ​ല​ന്പു​ഴ​യി​ലെ ക​ന്പ​നി​യ്ക്കു​പു​റ​മെ പ​ട്ട​ണം​കാ​ടും ഈ​റോ​ഡും ക​ന്പ​നി​ക​ൾ ഉ​ണ്ട്. ഈ​റോ​ഡി​ലു​ള്ള​ത് എ​സ് കെ ​എം എ​ന്ന ക​ന്പ​നി മി​ൽ​മ വാ​ട​ക​യ്ക്കെ​ടു​ത്ത് ന​ട​ത്തു​ന്ന​താ​ണ്. പ​ട്ട​ണം​കാ​ട്ടു​ള്ള ക​ന്പ​നി ക​ഴി​ഞ്ഞ​വ​ർ​ഷ​മാ​ണ് ന​വീ​ക​രി​ച്ച​ത്.