ക​ണ്ണ​ന്പ്ര​യി​ൽ വ്യ​വ​സാ​യ പാ​ർ​ക്കി​നാ​യി ന​ശി​പ്പി​ക്കു​ന്ന​ത് വി​ള​ക​ൾ നി​റ​ഞ്ഞ 500 ഏ​ക്ക​ർ ഹ​രി​ത​ഭൂ​മിക...!
Sunday, July 14, 2019 10:16 PM IST
വ​ട​ക്ക​ഞ്ചേ​രി: ഹ​രി​ത കേ​ര​ള മി​ഷ​ന്‍റെ ഭാ​ഗ​മാ​യി പ​ച്ച​ത്തു​രു​ത്ത് നി​ർ​മാ​ണ​ത്തി​നും പു​ഴ​ക​ളു​ടെ പു​ന​ർ​ജീ​വ​ന​ത്തി​നു​മാ​യി കോ​ടി​ക​ൾ ചെ​ല​വ​ഴി​യ്ക്കു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​ർ ക​ണ്ണ​ന്പ്ര​യി​ൽ വ്യ​വ​സാ​യ പാ​ർ​ക്കി​നാ​യി ന​ശി​പ്പി​ക്കു​ന്ന​ത് വി​ള​ക​ൾ തി​ങ്ങി​നി​റ​ഞ്ഞ് നി​ൽ​ക്കു​ന്ന 500 ഏ​ക്ക​റോ​ളം വ​രു​ന്ന ഹ​രി​ത ഭൂ​മി​ക.

ഓ​രോ വ​ർ​ഷ​വും മ​ഴ​യു​ടെ വ്യ​തി​യാ​നം വ​ലി​യ പ്ര​തി​സ​ന്ധി​യി​ലേ​ക്ക് നീ​ങ്ങു​ന്പോ​ൾ നി​ല​വി​ലു​ള്ള ജ​ല​സ്രോ​ത​സു​ക​ളും പ​ച്ച​തു​രു​ത്തു​ക​ളും ന​ശി​പ്പി​ക്കു​ന്ന​തി​ലെ വി​ക​സ​ന വൈ​ക​ല്യ​മാ​ണ് ഇ​വി​ടെ പ​ല​രും ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

ക​ണ്ണ​ന്പ്ര​യ്ക്ക​ടു​ത്തു​ത​ന്നെ ഭാ​ര​ത​പ്പു​ഴ​യു​ടെ കൈ​വ​ഴി​ക​ളി​ലൊ​ന്നാ​യ മം​ഗ​ലം പു​ഴ​യോ​ര​ത്ത് പ​ച്ച​തു​രു​ത്ത് (ചെ​റു​വ​ന​ങ്ങ​ൾ) നി​ർ​മി​ക്കാ​ൻ ഹ​രി​ത കേ​ര​ള മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​ക​ൾ ന​ട​ത്തു​ന്പോ​ഴാ​ണ് ഏ​ത് വേ​ന​ലി​ലും ഉ​റ​വ​ക​ൾ നി​ല​യ്ക്കാ​ത്ത ഫ​ല​ഭൂ​യി​ഷ്ഠ​മാ​യ ഭൂ​മി ന​ശി​പ്പി​ച്ച് വ്യ​വ​സാ​യം കൊ​ണ്ടു​വ​രാ​ൻ ഏറെ തി​ര​ക്കു​കൂ​ട്ടു​ന്ന​ത്.

താ​നും തോ​ട്ടം ഉ​ട​മ​ക​ളെ സം​ര​ക്ഷി​ക്കാ​ൻ ഇ​ത്ര​യും ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്പോ​ൾ അ​തു​മൂ​ലം പ്ര​ദേ​ശ​ത്തി​നും പ​രി​സ്ഥി​തി​യ്ക്കും ഉ​ണ്ടാ​കു​ന്ന ആ​ഘാ​തം അ​ധി​കൃ​ത​ർ മ​ന​പ്പൂ​ർ​വ്വം മ​റ​ച്ചു​വെ​ക്കു​ക​യാ​ണ്. ഭൂ ​ഉ​ട​മ​ക​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​വ​ർ​ക്ക് വി​പ​ണി​വി​ല ല​ഭി​ച്ചാ​ൽ ഭൂ​മി വി​ട്ടു​ന​ൽ​കാ​ൻ ത​യ്യാ​റാ​കും.

എ​ന്നാ​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള സ്വാ​ഭാ​വി​ക​മാ​യ പ​ച്ച​തു​രു​ത്തു​ക​ൾ ഇ​ല്ലാ​താ​കു​ന്ന​തി​ന്‍റെ ന​ഷ്ടം സ​മീ​പ ഭാ​വി​യി​ൽ ത​ന്നെ ക​ണ്ടു​തു​ട​ങ്ങു​മെ​ന്നാ​ണ് ഈ ​രം​ഗ​ത്തെ വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്.

പ്ര​കൃ​തി വി​ഭ​വ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും ആ​ഗോ​ള​താ​പ​ന​ത്തെ ചെ​റു​ക്കാ​നു​മാ​ണ് ഹ​രി​ത​കേ​ര​ള മി​ഷ​ൻ പ​ദ്ധ​തി​ക​ൾ വി​ഭാ​വ​നം ചെ​യ്യു​ന്ന​തെ​ന്ന് സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്പോ​ൾ പി​ന്നെ ആ​ർ​ക്കു​വേ​ണ്ടി​യാ​ണ് പ​ച്ച​പ്പ് നി​റ​ഞ്ഞ ഭൂ​പ്ര​ദേ​ശം​ത​ന്നെ വ്യ​വ​സാ​യ പാ​ർ​ക്കി​നാ​യി ഏ​റ്റെ​ടു​ക്കു​ന്ന​തെ​ന്ന ചോ​ദ്യം പ്ര​സ​ക്ത​മാ​കു​ക​യാ​ണ്.

വ്യ​വ​സാ​യ പാ​ർ​ക്കി​നാ​യി ഏ​റ്റെ​ടു​ക്കു​ന്ന പ്ര​ദേ​ശ​ത്ത് ന​ട​ത്തി​യ സാ​മൂ​ഹി​ക പ്ര​ത്യാ​ഘാ​ത പ​ഠ​ന​ത്തി​ലും വി​ള​ക​ൾ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന ഭൂ​മി എ​ന്നാ​ണ് പ്ര​ദേ​ശ​ത്തെ വി​ശേ​ഷി​പ്പി​ച്ചി​ട്ടു​ള്ള​ത്. 33 ജ​ല​സ്രോ​ത​സു​ക​ൾ ഇ​ല്ലാ​താ​കും. 8000-9000 ത്തി​നും ഇ​ട​യ്ക്ക് മ​ര​ങ്ങ​ൾ ന​ശി​ക്കും.

115 ഹെ​ക്ട​റി​ലെ നാ​ണ്യ​വി​ള ഇ​ല്ലാ​താ​കും. പ​ത്ത് ഹെ​ക്ട​റി​ൽ ഭ​ക്ഷ്യ​വി​ള​ക​ളു​ടെ ന​ഷ്ട​മു​ണ്ടാ​കും എ​ന്നാ​ണ് പ​ഠ​ന റി​പ്പോ​ർ​ട്ട്.

മ​റ്റൊ​രു ശ്ര​ദ്ധേ​യ​മാ​യ കാ​ര്യം റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത് ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​രി​ഭാ​ഗം ഭൂ​മി​യും വ​ർ​ഷ​ത്തി​ൽ ഒ​ന്നോ , ര​ണ്ടോ മാ​സം ഒ​ഴി​കെ ബാ​ക്കി​മാ​സ​ങ്ങ​ളെ​ല്ലാം ജ​ല​സേ​ച​ന സൗ​ക​ര്യ​മു​ള്ള നി​ര​പ്പാ​യ സ്ഥ​ല​മാ​ണെ​ന്നാ​ണ്.

മ​ര​ങ്ങ​ളെ​ല്ലാം ന​ശി​പ്പി​ച്ച് വ്യ​വ​സാ​യ പാ​ർ​ക്കി​നാ​യി സ്ഥ​ലം ഒ​രു​ക്കു​ന്പോ​ഴും വ്യ​വ​സാ​യ​ങ്ങ​ൾ തു​ട​ങ്ങു​ന്പോ​ഴും പു​ക, പൊ​ടി മ​റ്റു മ​ലി​നീ​ക​ര​ണ​ങ്ങ​ളും പ്ര​ദേ​ശ​ത്തി​ന് ആ​ഘാ​തം ഏ​ൽ​പ്പി​ക്കു​മെ​ന്ന് പ​റ​യു​ന്നു​ണ്ട്.

ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി മു​ഴു​വ​ൻ ക​ണ്ണ​ന്പ്ര വാ​ട്ട​ർ​ഷെ​ഡ് ഏ​രി​യ​യു​ടെ മു​ഖ്യ​ഭാ​ഗ​മാ​ണെ​ന്ന​താ​ണ് മ​റ്റൊ​രു വ​സ്തു​ത.

ഇ​ത്ര​യൊ​ക്കെ സ​ർ​വ​നാ​ശം സം​ഭ​വി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​പ്പോ​ഴും വ്യ​വ​സാ​യ പാ​ർ​ക്ക് വ​രു​ന്ന​തു​മൂ​ല​മു​ള്ള സാ​മൂ​ഹി​ക​പ്ര​ത്യാ​ഘാ​തം ല​ഘു​ത​രം എ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്.

എ​ന്നാ​ൽ ഇ​ത്ര​യും വ​ലി​യ ഭൂ​പ്ര​ദേ​ശ​ത്തെ പ​ച്ച​തു​രു​ത്തു​ക​ളും ജ​ല​സ്രോ​ത​സു​ക​ളും ഫ​ല​ഭൂ​യി​ഷ്ട​മാ​യ മ​ണ്ണും ജീ​വ​ജാ​ല​ങ്ങ​ളും ന​ഷ്ട​മാ​കു​ന്പോ​ൾ ഉ​ണ്ടാ​കു​ന്ന പാ​രി​സ്ഥി​തി​ക ആ​ഘാ​ത​ത്തി​ന്‍റെ വ്യാ​പ്തി​യി​ൽ അ​ധി​കൃ​ത​ർ​ക്ക് ആ​ശ​ങ്ക​യി​ല്ല.

അതോടൊപ്പം പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രും കാ​ട്ടി​ലോ മ​റ്റോ ഒ​രു മ​ര​ക്കൊ​ന്പ് പൊ​ട്ടി​വീ​ണാ​ൽ വി​ല​പി​ക്കു​ന്ന​വ​രും ഇ​വി​ടെ മൗ​നം​പാ​ലി​ക്കു​ന്നു​വെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.