സി​എം​എ​ൽ, കെ​സി​എ​സ്എ​ൽ പ്ര​വ​ർ​ത്ത​ന​വ​ർ​ഷം ഉ​ദ്ഘാ​ട​നം
Sunday, July 14, 2019 10:16 PM IST
പാ​ല​ക്കാ​ട്: ചെ​റു​പു​ഷ്പം മി​ഷ​ൻ ലീ​ഗ് (സി​എം​എ​ൽ), കേ​ര​ളാ കാ​ത്ത​ലി​ക് സ്റ്റു​ഡ​ന്‍റ് ലീ​ഗ് (കെ​സി​എ​സ്എ​ൽ) എ​ന്നി​വ​യു​ടെ പാ​ല​ക്കാ​ട് രൂ​പ​താ പ്ര​വ​ർ​ത്ത​ന​വ​ർ​ഷം ഉ​ദ്ഘാ​ട​നം ബി​ഷ​പ് മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത് നി​ർ​വ​ഹി​ച്ചു.
സി​എം​എ​ൽ രൂ​പ​താ പ്ര​സി​ഡ​ന്‍റ് ജെ​യ്സ് ജോ​ണ്‍ അ​ധ്യ​ക്ഷ​നാ​യി. ര​ണ്ട് പ്ര​വ​ർ​ത്ത​ന മാ​ർ​ഗ​രേ​ഖ​ക​ൾ പ്ര​കാ​ശ​നം ചെ​യ്തു. എ​സ്എ​സ്എ​ൽ​സി, പ്ള​സ് ടു ​സ​ന്പൂ​ർ​ണ എ ​പ്ള​സ് നേ​ടി​യ​വ​രെ ആ​ദ​രി​ച്ചു.
കെ​സി​എ​സ്എ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​എ​ബി പൊ​റ​ത്തൂ​ർ, ചെ​യ​ർ​പേ​ഴ്സ​ണ്‍ ഇ​മ്മാ​നു​വേ​ൽ ജോ​ണ്‍​സ​ണ്‍, സി​എം​എ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​മി​സ് കൊ​ട​ക​ശ്ശേ​രി​ൽ, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ അ​നി​ത, സെ​ക്ര​ട്ട​റി ഷാ​ലി​ൻ ജോ​സ​ഫ്, ജ​ന​റ​ൽ ഓ​ർ​ഗ​നൈ​സ​ർ അ​തു​ൽ തോ​മ​സ്, തി​മോ​ത്തി​യോ​സ് ക​ട​ന്പ​നാ​ട്ട്, സി​റി​ൽ ബെ​ന്നി, ദി​ൽ​ബി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.സി​എം​എ​ൽ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം അ​രു​ണ്‍ ജോ​സ് ക്ളാ​സെ​ടു​ത്തു.