മു​ണ്ടോ​ർ​ശ്ശി ത​ട​യ​ണ; മൂ​ന്നു മാ​സ​ത്തി​ന​കം ഡി.​പി.​ആ​ർ ത​യ്യാ​റാ​ക്കും
Sunday, July 14, 2019 10:19 PM IST
ശ്രീ​കൃ​ഷ്ണ​പു​രം:​ശ്രീ​കൃ​ഷ്ണ​പു​രം സ​മ​ഗ്ര കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജ​ല​സം​ഭ​ര​ണ​ത്തി​നാ​യു​ള്ള പം​ന്പിം​ഗ് സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​രി​ന്പു​ഴ പു​ഴ​യി​ലെ വ​ല​ന്പി​ലി​മം​ഗ​ലം മു​ണ്ടോ​ർ​ശ്ശി​ക്ക​ട​വി​ൽ സ്ഥി​രം ത​ട​യ​ണ​ക്കാ​യു​ള്ള വി​ശ​ദ​മാ​യ പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ട് മൂ​ന്നു മാ​സ​ത്തി​ന​കം ത​യ്യാ​റാ​ക്കു​ന്ന​തി​ന് തീ​രു​മാ​ന​മാ​യി. മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റി​നാ​ണ് ഡി.​പി.​ആ​ർ ത​യ്യാ​റാ​ക്കു​ന്ന​തി​നു​ള്ള ചു​മ​ത​ല ന​ൽ​കി​യി​ട്ടു​ള്ള​ത്.​
കേ​ര​ള ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്ത ച​ർ​ച്ച​യി​ലാ​ണ് മ​ന്ത്രി നി​ർ​ദ്ദേ​ശം ന​ൽ​കി​യ​ത്.​
പാ​ല​ക്കാ​ട് ഗ​സ്റ്റ്ഹൗ​സി​ൽ വെ​ച്ച് ന​ട​ന്ന യോ​ഗ​ത്തി​ൽ ഒ​റ്റ​പ്പാ​ലം എം​എ​ൽ​എ പി.​ഉ​ണ്ണി, ശ്രീ​കൃ​ഷ്ണ​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​അ​ര​വി​ന്ദാ​ക്ഷ​ൻ, ശ്രീ​കൃ​ഷ്ണ​പു​രം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് സി.​എ​ൻ.​ഷാ​ജു ശ​ങ്ക​ർ,
എം.​ഐ വി​ഭാ​ഗം പാ​ല​ക്കാ​ട് ജി​ല്ല എ​ക്സി​ക്യൂ​ട്ടി​വ് എ​ഞ്ചി​നീ​യ​ർ സു​രേ​ഷ് ബാ​ബു,യു. ​അ​ച്ചു​ത​ൻ,കെ.​വേ​ണു​ഗോ​പാ​ല​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു