വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കും
Sunday, July 14, 2019 10:19 PM IST
പാ​ല​ക്കാ​ട്: റോ​ട്ട​റി ക്ല​ബ്ബ് ഓ​ഫ് പാ​ല​ക്കാ​ട് ഫോ​ർ​ട്ട് 2019 20 വ​ർ​ഷ​ത്തി​ൽ ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി എം​പ​വ​റിം​ഗ് ടു ​എ​ക്സ​ൽ എ​ന്ന പേ​രി​ൽ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കും. ഒ​രു ഈ ​അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ 20000 വി​ദ്യാ​ർ​ത്ഥി​ക​ളെ പ​രി​ശീ​ലി​പ്പി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. കു​ട്ടി​ക​ളി​ലെ പ​രീ​ക്ഷാ​ഭ​യം അ​ക​റ്റു​വാ​നും, ജീ​വി​ത​ത്തി​ലെ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടാ​ൻ അ​വ​രെ പ്രാ​പ്ത​രാ​ക്കു​വാ​നും ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണ് പ​രി​പാ​ടി. പാ​ല​ക്കാ​ട്ടെ പ്ര​മു​ഖ എ​ൻ​ട്ര​ൻ​സ് പ​രി​ശീ​ല​ന കേ​ന്ദ്ര​മാ​യ കെ ​ബി​എ​സ് അ​ക്കാ​ദ​മി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​രി​പാ​ടി ന​ട​പ്പി​ലാ​ക്കു​ക . പ​രി​പാ​ടി​യു​ടെ ഉ​ദ​ഘാ​ട​നം ക​ണ്ണാ​ടി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വെ​ച്ച് ന​ട​ന്നു. പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ .​ടി ദി​ലീ​പ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ റോ​ട്ട​റി ഡി​സ്ട്രി​ക്ട് ചെ​യ​ർ​മാ​ൻ സ​ന്തോ​ഷ് കു​മാ​ർ, ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ കെ . ​ന​ന്ദ​കു​മാ​ർ, റോ​ട്ട​റി റീ​ജ​ണ​ൽ ചെ​യ​ർ​മാ​ൻ മോ​ഹ​ന​ൻ, ലീ​ലാ​കൃ​ഷ്ണ​ൻ, ശ​കു​ന്ത​ള എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു . കെ​ബി​എ​സ് അ​ക്കാ​ദ​മി ചെ​യ​ർ​മാ​നു​മാ​യ എ​സ്. ശ്രീ​ജി​ത്ത്് പ​രി​ശീ​ല​നം ന​യി​ച്ചു .