ക​ട​പ്പാ​റ​യി​ലെ ഉ​രു​ൾ​പൊ​ട്ട​ലി​ന് നാ​ളെ 12 വ​യ​സ്
Tuesday, July 16, 2019 12:45 AM IST
മം​ഗ​ലം​ഡാം: വി​ദ്യാ​ർ​ത്ഥി​നി മ​രി​ച്ച ക​ട​പ്പാ​റ​യി​ലെ ഉ​രു​ൾ​പൊ​ട്ട​ലി​ന് നാ​ളെ 12 വ​ർ​ഷം പി​ന്നി​ടു​ന്പോ​ൾ ഇ​ക്കു​റി മ​ഴ കു​റ​വി​ന്‍റെ കൂ​ടി ആ​ശ​ങ്ക​യി​ലാ​ണ് മ​ല​യോ​ര​വാ​സി​ക​ൾ. 2007 ജൂ​ലൈ 17ന് ​പു​ല​ർ​ച്ചെ​യാ​ണ് ക​ട​പ്പാ​റ സെ​ന്‍റ​റി​ന​ടു​ത്ത് മൂ​ർ​ത്തി​ക്കു​ന്ന് വ​ഴി​യി​ൽ ശ​ക്ത​മാ​യ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യാ​ണ് 14 വ​യ​സ്സു​കാ​രി കോ​ഴി​ക്കു​ന്നേ​ൽ ആ​ന്‍റ​ണി​യു​ടെ മ​ക​ൾ അ​നു ആ​ന്‍റ​ണി മ​രി​ച്ച​ത്. മ​ക​ളു​ടെ ഓ​ർ​മ്മ​ക​ൾ​ക്കു മു​ന്നി​ൽ നാ​ളെ (ബു​ധ​ൻ) പ്ര​ത്യേ​ക പ്രാ​ർ​ത്ഥ​ന​ക​ൾ ന​ട​ക്കും. ഓ​രോ വ​ർ​ഷ​വും ജൂ​ലൈ 17 ക​ട​ന്നു വ​രു​ന്പോ​ൾ അ​ന്ന​ത്തെ ഭീ​തി​ത​ര​മാ​യ ഉ​രു​ൾ​പൊ​ട്ട​ലും റോ​ഡി​ൽ നി​റ​ഞ്ഞ ചെ​ളി​യും മ​ണ്ണും മ​ര​ങ്ങ​ളും മ​ല​യോ​ര​വാ​സി​ക​ളു​ടെ ഓ​ർ​മ്മ​ക​ളി​ലെ​ത്തും.ആ​ന്‍റ​ണി അ​ന്ന് താ​മ​സി​ച്ചി​രു​ന്ന ചെ​റി​യ വീ​ടി​നു പു​റ​കി​ൽ മു​ക​ളി​ലു​ള്ള മ​ല​യി​ലാ​യി​രു​ന്നു ഉ​രു​ൾ​പൊ​ട്ട​ൽ. ശ​ബ്ദം കേ​ട്ട് ഉ​റ​ക്ക​ത്തി​ൽ നി​ന്നും ഞെ​ട്ടി ഉ​ണ​ർ​ന്ന ആ​ന്‍റ​ണി, ദു​ര​ന്ത സാ​ധ്യ​ത മു​ന്നി​ൽ ക​ണ്ട് ഉ​റ​ങ്ങി കി​ട​ന്നി​രു​ന്ന മ​ക​ളെ വി​ളി​ച്ചു​ണ​ർ​ത്തി പു​റ​ത്തേ​ക്ക് ഓ​ടി. ഇ​രു​ട്ടും പു​ക​പ​ട​ല​ങ്ങ​ൾ നി​റ​ഞ്ഞ അ​ന്ത​രീ​ക്ഷ​മാ​യി​രു​ന്നു ആ ​സ​മ​യം പു​റ​ത്ത്. ഒ​ന്നും കാ​ണാ​നാ​കാ​ത്ത സ്ഥി​തി. വീ​ടി​നു ചു​റ്റും മു​ങ്ങി പോ​കും മ​ട്ടി​ലു​ള്ള ചെ​ളി. ഇ​തി​ലൂ​ടെ മ​ക​ളു​ടെ കൈ ​പി​ടി​ച്ച് ഓ​ടു​ന്ന​തി​നി​ടെ ആ​ന്‍റ​ണി​യു​ടെ കാ​ലു​ക​ൾ ക​ല്ലു​ക​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി. കാ​ലു​ക​ൾ വ​ലി​ച്ചെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പി​ടി​വി​ട്ട് മ​ക​ൾ മ​ല​വെ​ള്ള​പാ​ച്ചി​ലി​ൽ ഒ​ഴു​കി​പോ​യി. പ​പ്പാ എ​ന്ന് ക​ര​ഞ്ഞു മ​ക​ൾ ചെ​ളി​വെ​ള്ള​ത്തി​ലൂ​ടെ ഒ​ഴു​കി പോ​കു​ന്ന കാ​ഴ്ച ഇ​ന്നും ഓ​ർ​ക്കു​ന്പോ​ൾ ആ​ന്‍റ​ണി​യു​ടെ ക​ണ്ണ് നി​റ​യും. നേ​രം പു​ല​ർ​ന്ന് ആ​ളു​ക​ൾ ഓ​ടി കൂ​ടും മു​ന്പേ അ​നു നി​ത്യ​ത​യി​ലേ​ക്ക് യാ​ത്ര​യാ​യി​രു​ന്നു.
അ​ന്ന് വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് ക​ട​പ്പാ​റ പ​ള്ളി നി​ർ​മ്മി​ച്ചു ന​ൽ​കി​യ വീ​ടു​ക​ളി​ലൊ​ന്നി​ലാ​ണ് ഇ​പ്പോ​ൾ ആ​ന്‍റ​ണി​യും കു​ടും​ബ​വും ക​ഴി​യു​ന്ന​ത്.ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ഗ​സ്റ്റി​ൽ അ​ധി​ക മ​ഴ​യും പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളും ഏ​റെ ഉ​ണ്ടാ​യെ​ങ്കി​ലും 2007 ലേ​തു​പ്പോ​ലെ​യു​ള്ള കെ​ടു​തി​ക​ൾ ക​ട​പ്പാ​റ​യി​ലു​ണ്ടാ​യി​ല്ല. ഇ​ക്കു​റി ജൂ​ലൈ 17 ക​ർ​ക്ക​ട​കം ഒ​ന്നാം തി​യ്യ​തി കൂ​ടി​യാ​ണ്. എ​ന്നാ​ൽ മ​ഴ​യു​ടെ ഭീ​തി​ത​ര​മാ​യ സ്ഥി​തി ഇ​പ്പോ​ഴി​ല്ല. കാ​ലാ​വ​സ്ഥ​യി​ലെ ഓ​രോ വ്യ​തി​യാ​ന​ങ്ങ​ളും ഏ​റെ ആ​ധി​യോ​ടെ​യാ​ണ് മ​ല​യോ​ര​വാ​സി​ക​ൾ നി​രീ​ക്ഷി​ക്കു​ക.