കു​ട്ടി​ക്കൂ​ട്ട​ത്തി​ന്‍റെ വാ​ർ​ഷി​ക​യോ​ഗ​വും ഏ​ക​ദി​ന ക്യാ​ന്പും ന​ട​ത്തി
Tuesday, July 16, 2019 12:47 AM IST
അ​ഗ​ളി: സു​ൽ​ത്താ​ൻ​പേ​ട്ട് മ​ൾ​ട്ടി​പ​ർ​പ്പ​സ് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ (എ​സ്എ​സ്എം​എ​സ് എ​സ്) ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കു​ട്ടി​ക്കൂ​ട്ട​ത്തി​ന്‍റെ വാ​ർ​ഷി​ക​യോ​ഗ​വും ഏ​ക​ദി​ന​ക്യാ​ന്പും നെ​ല്ലി​പ്പ​തി റീ​ജ​ണ​ൽ ഓ​ഫീ​സി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എ​സ്.​ആ​ർ.​വേ​ലു​സ്വാ​മി ഉ​ദ്ഘാ​ട​നം ചെ​യ്തു.
മി​ന​ർ​വ, ചു​ണ്ട​ക്കു​ളം, മൂ​ച്ചി​ക്ക​ട​വ്, ചി​റ്റൂ​ർ, നെ​ല്ലി​പ്പ​തി, ജെ​ല്ലി​പ്പാ​റ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ത്ഥി​ക​ൾ അ​ട​ങ്ങി​യ​താ​ണ് കു​ട്ടി​ക്കൂ​ട്ടം. ഡ​യ​റ​ക്ട​ർ ഫാ. ​സേ​വി​യ​ർ ആ​ന്‍റ​ണി പ​യ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ട്ടി​ക​ൾ​ക്കു സ​മ​സ്ത മേ​ഖ​ല​ക​ളി​ലും മി​ക​ച്ച നി​ല​വാ​രം പു​ല​ർ​ത്താ​നും സ്വ​ഭാ​വ​ശു​ദ്ധി കൈ​വ​രി​ക്കാ​നും ഇ​ത്ത​രം ക്യാ​ന്പു​ക​ൾ സ​ഹാ​യ​ക​മാ​കു​മെ​ന്ന് ഫാ. ​സേ​വി​യ​ർ ആ​ന്‍റ​ണി പ​യ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.
മ​ട്ട​ത്തു​കാ​ട് ആ​ദി ഡ​യ​റ​ക്ട​ർ ലെ​നി​ൻ ആ​ന്‍റ​ണി കു​ട്ടി​ക​ളു​ടെ അ​തി​ജീ​വ​നം, ഉ​ന്ന​മ​നം, സം​ര​ക്ഷ​ണം, പ​ങ്കാ​ളി​ത്ത അ​വ​കാ​ശം, ശാ​രീ​രി​ക മാ​ന​സി​ക സ​മ​ഗ്ര വ​ള​ർ​ച്ച​യ്ക്കു​ള്ള അ​വ​കാ​ശം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സെ​ടു​ത്തു. കു​ട്ടി​ക​ളു​ടെ പ​ഠ​ന​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി കാ​രി​ത്താ​സ് ഇ​ന്ത്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സു​ൽ​ത്താ​ൻ​പേ​ട്ട് മ​ൾ​ട്ടി പ്പ​ർ​പ​സ് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​ക്ക് ന​ല്കി​യ സ്പോ​ണ്‍​സ​ർ​ഷി​പ് വി​ത​ര​ണം ചെ​യ്തു.
സി​സ്റ്റ​ർ മോ​ണി​ക്ക, സി​സ്റ്റ​ർ ര​ചി​ത, സോ​ഫി, സി​ജി ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പി.​കെ.​ആ​ര്യ സ്വാ​ഗ​ത​വും സാം ​ബാ​ബു ന​ന്ദി​യും പ​റ​ഞ്ഞു. കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. നൂ​റ്റി​യ​ന്പ​തോ​ളം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു.