കോ​ട്ട​ത്ത​റ ക്ഷീ​ര​സം​ഘം ക്ര​മ​ക്കേ​ട്: പ​ണം പി​ടി​ച്ചെ​ടു​ക്ക​ാൻ ന​ട​പ​ടി
Tuesday, July 16, 2019 12:47 AM IST
അ​ഗ​ളി: ആ​റു​വ​ർ​ഷം മു​ന്പ് കോ​ട്ട​ത്ത​റ​യി​ലെ അ​ട്ട​പ്പാ​ടി ക്ഷീ​ര​സം​ഘ​ത്തി​ൽ ന​ട​ന്ന സാ​ന്പ​ത്തി​ക ക്ര​മ​ക്കേ​ടി​ൽ പ​ണം പി​ടി​ച്ചെ​ടു​ക്ക​ാൻ ന​ട​പ​ടി തു​ട​ങ്ങി. 2012-13 കാ​ല​ഘ​ട്ട​ത്തി​ലെ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ജി.​ജ​യ​പ്ര​കാ​ശ്, ക്ല​ർ​ക്കാ​യി ജോ​ലി നോ​ക്കി​യി​രു​ന്ന പു​ഷ്പ​ല​ത എ​ന്നി​വ​രി​ൽ നി​ന്നു​മാ​ണ് ഇ​രു​പ​ത്തി​മൂ​ന്നു ല​ക്ഷം രൂ​പ വീ​തം പി​ടി​ച്ചെ​ടു​ക്കാ​ൻ ന​ട​പ​ടി​യാ​യ​ത്.
2012-13 ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ലെ ക​ണ്ടെ​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി. സാ​ന്പ​ത്തി​ക ക്ര​മ​ക്കേ​ടി​നെ തു​ട​ർ​ന്ന് ജ​യ​പ്ര​കാ​ശി​ന്‍റെ പേ​രി​ലു​ള്ള ര​ണ്ട​ര​യേ​ക്ക​ർ ഭൂ​മി സം​ഘം അ​റ്റാ​ച്ച് ചെ​യ്തി​രു​ന്നു. ജ​യ​പ്ര​കാ​ശും പു​ഷ്പ​ല​ത​യും ഭാ​ര്യാ​ഭ​ർ​ത്താ​ക്കന്മാ​രാ​ണ്. ഇ​രു​വ​രും 2013 ജൂ​ലൈ 12 മു​ത​ൽ സ​സ്പെ​ൻ​ഷ​നി​ലാ​ണ്. ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ട് പ്ര​കാ​രം 2012-13ൽ ​പ​തി​നൊ​ന്നു ല​ക്ഷ​ത്തി അ​ന്പ​ത്തി​യേ​ഴാ​യി​രം രൂ​പ​യും 2013-14ൽ ​പ​ത്തു​ല​ക്ഷ​ത്തി എ​ണ്‍​പ​തി​നാ​യി​രം രൂ​പ​യും ബാ​ങ്ക് അ​ക്കൗ​ണ്ട് കൈ​കാ​ര്യം ചെ​യ്തി​രു​ന്ന പു​ഷ്പ​ല​ത, സം​ഘം പ്ര​സി​ഡ​ന്‍റ് യു. ​ശെ​ൽ​വ​രാ​ജ് എ​ന്നി​വ​ർ ചേ​ർ​ന്ന് ബാ​ങ്കി​ൽ നി​ന്നും പി​ൻ​വ​ലി​ച്ചു ക​ണ​ക്കി​ൽ കൊ​ണ്ടു​വ​രാ​തെ അ​പ​ഹ​രി​ച്ച​താ​യും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.
ഈ ​തു​ക ഇ​വ​രി​ൽ​നി​ന്നും പ​ലി​ശ സ​ഹി​തം ഈ​ടാ​ക്കേ​ണ്ട​താ​ണെ​ന്നു അ​ന്വേ​ഷ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ പു​ഷ്പ​ല​ത​യി​ൽ നി​ന്നും പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന യു.​ശെ​ൽ​വ​രാ​ജി​ൽ​നി​ന്നും പ​ണം ഈ​ടാ​ക്കു​ന്ന​തി​നു​ള്ള യാ​തൊ​രു​വി​ധ തു​ട​ർ​ന​ട​പ​ടി​ക​ളും സം​ഘം സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല. 2012-3 ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ട് പൂ​ർ​ത്തീ​ക​രി​ക്കാ​ത്ത​തി​നാ​ൽ അ​തി​നു​ശേ​ഷ​മു​ള്ള വ​ർ​ഷ​ങ്ങ​ളി​ലെ ഓ​ഡി​റ്റു​ക​ൾ ഒ​ന്നും ഇ​തു​വ​രെ ന​ട​ത്തി​യി​ട്ടി​ല്ല.
ഓ​ഡി​റ്റ് പൂ​ർ​ത്തി​യാ​യ കാ​ല​യ​ള​വി​ൽ കോ​ടി​ക​ളു​ടെ ക്ര​മ​ക്കേ​ടു​ക​ളാ​ണ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. 2004 മു​ത​ൽ 2014 വ​രെ തു​ട​ർ​ന്ന ശെ​ൽ​വ​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​സ​മി​തി​യ്ക്കാണ് ക്ര​മ​ക്കേ​ടു​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വം. സം​ഘം സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന മു​ര​ളീ​ധ​ര​നെ സാ​ന്പ​ത്തി​ക ക്ര​മ​ക്കേ​ടി​നെ തു​ട​ർ​ന്ന് പി​രി​ച്ചു വി​ടു​ക​യും സം​ഘം ലാ​ബ് അ​സി​സ്റ്റ​ന്‍റ് ആ​യി​രു​ന്ന ജ​യ​പ്ര​കാ​ശി​നെ 2007 ഏ​പ്രി​ൽ 10മു​ത​ൽ സെ​ക്ര​ട്ട​റി​യു​ടെ ചാ​ർ​ജ് ന​ല്കു​ക​യു​മാ​യി​രു​ന്നു.
ഇ​യാ​ളു​ടെ ഭാ​ര്യ​യും സം​ഘ​ത്തി​ലെ ക്ല​ർ​ക്കു​മാ​യി​രു​ന്ന പു​ഷ്പ​ല​ത​യെ സാ​ന്പ​ത്തി​ക ഇ​ട​പാ​ട് ന​ട​ത്തു​ന്ന​തി​നും ഭ​ര​ണ​സ​മി​തി ചു​മ​ത​ല​പ്പെ​ടു​ത്തി. ഇ​രു​വ​രും ജോ​ലി​യി​ലി​രു​ന്ന കാ​ല​യ​ള​വി​ൽ ഭ​ര​ണ​സ​മി​തി​യു​ടെ ഒ​ത്താ​ശ​യോ​ടു കൂ​ടി​യാ​ണ് ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ത്തി​യ​തെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. സ​സ്പെ​ൻ​ഷ​നി​ൽ ഇ​രി​ക്കെ സം​ഘം ചോ​ദി​ച്ച വി​ശ​ദീ​ക​ര​ണ​ത്തി​ന് 2013 ഓ​ഗ​സ്റ്റ് 16 നു ​ഇ​വ​ർ മ​റു​പ​ടി ന​ല്കു​ക​യു​ണ്ടാ​യി.
മ​റു​പ​ടി തൃ​പ്തി​ക​ര​മ​ല്ലാ​ത്ത​തി​നാ​ൽ ഇ​വ​ർ​ക്കെ​തി​രെ അ​ച്ച​ട​ക്ക​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ഭ​ര​ണ​സ​മി​തി തീ​രു​മാ​നി​ക്കു​ക​യും 2014 ഏ​പ്രി​ൽ ഒ​ന്പ​തി​നു സ​ബ് ക​മ്മി​റ്റി ഇ​വ​ർ​ക്ക് വീ​ണ്ടും ക​ത്ത് ന​ല്കാ​ൻ തീ​രു​മാ​നി​ക്കു​ക​യു​മു​ണ്ടാ​യി. എ​ന്നാ​ൽ പി​ന്നീ​ട് എ​ന്തെ​ങ്കി​ലും ന​ട​പ​ടി ഇ​വ​ർ​ക്കെ​തി​രെ സ്വീ​ക​രി​ച്ചി​ട്ടി​ല്ല.
2014 ജ​നു​വ​രി​മു​ത​ൽ നി​ല​വി​ലു​ള്ള ഭ​ര​ണ​സ​മി​തി​ക​ളു​ടെ കാ​ല​ത്ത് ക്ര​മ​ക്കേ​ടു​ക​ളു​ള്ള​താ​യി പ​രി​ശോ​ധ​ന​ക​ളി​ൽ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്നാ​ണ് ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്.