കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു
Tuesday, July 16, 2019 11:08 PM IST
ശ്രീ​കൃ​ഷ്ണ​പു​രം: കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ് പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കേ യു​വാ​വ് മ​ര​ണ​മ​ട​ഞ്ഞു. ചു​ന​ങ്ങാ​ട് മ​ട​ത്തി​ങ്ക​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ മു​ഹ​മ്മ​ദു​കു​ട്ടി​യു​ടെ മ​ക​ൻ അ​ബ്ദു​ൾ റ​ഹ്മാ​നാ​ണ് (36) മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു മ​ര​ണം.
ശ്രീ​കൃ​ഷ്ണ​പു​രം ച​ന്ത​പ്പു​ര​യി​ൽ ശ​നി​യാ​ഴ്ച്ച രാ​ത്രി പ​ത്തി​നാ​യി​രു​ന്നു അ​പ​ക​ടം. ആ​ര്യ​ന്പാ​വ് നി​ന്ന് തി​രു​വാ​ഴി​യോ​ട് ഭാ​ഗ​ത്തേ​യ്ക്ക് വ​ന്ന കാ​ർ വ​ഴി​യാ​ത്ര​ക്കാ​ര​നാ​യ അ​ബ്ദു​റ​ഹ്മാ​നെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് വ​ട്ട​ന്പ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. മ​രി​ച്ച അ​ബ്ദു​ൾ റ​ഹ്മാ​ന്‍റെ ഉ​മ്മ: ന​ബീ​സ.