യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം അ​ഴു​കി​യ നി​ല​യി​ൽ
Thursday, July 18, 2019 10:57 PM IST
വ​ട​ക്ക​ഞ്ചേ​രി: കൊ​ന്ന​ഞ്ചേ​രി ചു​ങ്ക​തൊ​ടി​യി​ൽ വീ​ടി​നു​ള്ളി​ൽ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം അ​ഴു​കിയ നി​ല​യി​ൽ ക​ണ്ടെ​ത്തി. ചു​ങ്ക​തൊ​ടി രാ​ജ​ന്‍റെ മ​ക​ൻ രാ​ജേ​ഷി (44) ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് വീ​ടി​ന്‍റെ ഹാ​ളി​ൽ ഇ​ന്ന​ലെ വൈ​കീ​ട്ട് ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​ന് നാ​ലു ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​

ഇ​യാ​ൾ ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി ഒ​റ്റ​ക്കാ​ണ് താ​മ​സം. നെന്മാ​റ​യി​ൽ താ​മ​സി​ക്കു​ന്ന അ​മ്മ രാ​ധ വീ​ട്ടി​ലേ​ക്ക് പ​ല ത​വ​ണ വി​ളി​ച്ച​പ്പോ​ഴും ഫോ​ണ്‍ എ​ടു​ത്തി​ല്ല. സം​ശ​യം തോ​ന്നി ഇ​വ​ർ അ​യ​ൽ​വാ​സി​യെ വി​ളി​ക്കു​ക​യാ​യി​രു​ന്നു. അ​വ​ർ വ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് മ​രി​ച്ച് കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. മൃ​ത​ദേ​ഹ​ത്തി​ന​ടു​ത്തുനി​ന്നും മ​ദ്യ കു​പ്പി​ക​ളും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​മി​ത​മാ​യി മ​ദ്യ​പി​ച്ച​തി​നെ തു​ട​ർ​ന്നാ​കാം മ​ര​ണം സം​ഭ​വി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ന്ന് വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ് പ​റ​ഞ്ഞു.

മൃ​ത​ദേഹം തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ഇ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തും. നെന്മാ​റ വ​ല്ല​ങ്ങി​യി​ൽ പ​ലച്ച​ര​ക്ക് ക​ട ന​ട​ത്തു​ക​യാ​യി​രു​ന്നു രാ​ജേ​ഷ്. എ​ന്നാ​ൽ കു​റ​ച്ച് കാ​ല​മാ​യി ജോ​ലി​യൊ​ന്നു​മി​ല്ലാ​യി​രു​ന്നു.​ അ​ച്ഛ​നും നെന്മാ​റ​യി​ലാ​ണ് താ​മ​സം. ഭാ​ര്യ: റെ​നി​ത​യും മ​ക​ൻ ആ​റു​വ​യ​സു​ള്ള ദ​ർ​ശി​ക് ദേ​വും മം​ഗ​ലം ഡാ​മി​ൽ അ​വ​രു​ടെ വീ​ട്ടി​ലാ​ണ്.​ സ​ഹോ​ദ​രി: ര​ജി​ത. ഡി​വൈ​എ​സ്പി കെ.​എം. ദേ​വ​സ്യ, സിഐ ബി.​സ​ന്തോ​ഷ്, എഎ​സ്ഐ ​വ​ത്സ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. വി​ര​ല​ട​യാ​ള വി​ദ​ഗ്ധരും എ​ത്തി​യി​രു​ന്നു.