പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് ഭ​വ​ന​ങ്ങ​ളൊ​രു​ക്കി ചാ​വ​റ വി​ദ്യാ​ഭ​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ
Thursday, July 18, 2019 11:40 PM IST
കോ​യ​ന്പ​ത്തൂ​ർ: ക​ഴി​ഞ്ഞ​വ​ർ​ഷം പ്ര​ള​യ​ക്കെ​ടു​തി നേ​രി​ട്ട അ​ട്ട​പ്പാ​ടി മേ​ഖ​ല​യി​ലെ ര​ണ്ടു​കു​ടും​ബ​ങ്ങ​ൾ​ക്ക് ഭ​വ​നം നി​ർ​മി​ച്ചു​ന​ല്കി സോ​മ​യ​പാ​ള​യം ചാ​വ​റ വി​ദ്യാ​ഭ​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മാ​തൃ​ക​യാ​യി. ക​ഴി​ഞ്ഞ അ​ധ്യ​യ​ന​വ​ർ​ഷം ര​ക്ഷാ​ക​ർ​ത്താ​ക്ക​ളി​ൽ​നി​ന്നും അ​ധ്യാ​പ​ക​രി​ൽ​നി​ന്നും സ​മാ​ഹ​രി​ച്ചെ​ടു​ത്ത എ​ട്ടു​ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് അ​ട്ട​പ്പാ​ടി ഭ​വാ​നി​പു​ഴ നി​റ​ഞ്ഞൊ​ഴു​കി വീ​ടു​ന​ഷ്ട​പ്പെ​ട്ട ശ​ര​വ​ണ​ൻ, ത്രേ​സ്യ എ​ന്നി​വ​ർ​ക്ക് വീ​ടു​നി​ർ​മി​ച്ചു ന​ല്കി​യ​ത്.

അ​ട്ട​പ്പാ​ടി ആ​സോ സാ​മൂ​ഹ്യ​സം​ഘ​ട​ന​യു​ടെ ഡ​യ​റ​ക്ട​റും കോ​യ​ന്പ​ത്തൂ​ർ പ്രേ​ഷി​ത പ്ര​വി​ശ്യ​യു​ടെ സാ​മൂ​ഹ്യ​സേ​വ​ന കൗ​ണ്‍​സി​ല​റു​മാ​യ ഫാ. ​ബി​ജു മാ​പ്രാ​ണ​ത്തു​കാ​ര​നാ​ണ് നി​ർ​മാ​ണ​ത്തി​നു ചു​ക്കാ​ൻ​പി​ടി​ച്ച​തും അ​നു​യോ​ജ്യ​രാ​യ കു​ടും​ബ​ങ്ങ​ളെ ക​ണ്ടെ​ത്തി​യ​തും.

പ്രേ​ഷി​ത പ്രോ​വി​ൻ​സ് പ്രൊ​വി​ൻ​ഷ്യാ​ൾ ഫാ. ​ജോ​യ് കൊ​ള​ങ്ങാ​ട​ൻ ഭ​വ​ന​ങ്ങ​ൾ വെ​ഞ്ച​രി​ച്ചു. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ആ​ൻ​സ​ണ്‍ പാ​ണേ​ങ്ങാ​ട​ൻ മു​ന്നോ​ട്ടു​വ​ച്ച ചാ​വ സാ​മൂ​ഹ്യ​സേ​വ​ന തൃ​ക്ക​ണ്ണ് എ​ന്ന ആ​ശ​യ​ത്തോ​ടു കു​ട്ടി​ക​ൾ സ​ഹ​ക​രി​ച്ച​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണ് ഈ ​ഭ​വ​ന​നി​ർ​മാ​ണം.

സ്കൂ​ൾ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​ഡേ​വി​സ് ത​ട്ടി​ൽ, ബ​ർ​സാ​ർ ഫാ. ​സ​ഹേ​ഷ് മ​ഠ​ത്തി​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​ണ്‍ സി​ങ്ക​രാ​യ​ൻ എ​ന്നി​വ​രും അ​ധ്യാ​പ​ക, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളും താ​ക്കോ​ൽ​ദാ​ന ക​ർ​മ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.