പാ​ല​ക്കു​ഴി റോ​ഡി​ൽ കാ​ട്ടാ​ന​ക്കൂ​ട്ട​ങ്ങ​ളു​ടെ സ​ഞ്ചാ​രം വ​ൻ​ദു​ര​ന്ത​ത്തി​നു വ​ഴി​വ​യ്ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്
Thursday, July 18, 2019 11:40 PM IST
വ​ട​ക്ക​ഞ്ചേ​രി: ക​ണി​ച്ചി​പ്പ​രു​ത​യ്ക്ക​ടു​ത്ത് പാ​ല​ക്കു​ഴി റോ​ഡി​ൽ കാ​ട്ടാ​ന​ക്കൂ​ട്ട​ങ്ങ​ളു​ടെ സ​ഞ്ചാ​രം വ​ൻ​ദു​ര​ന്ത​ത്തി​നു വ​ഴി​വ​യ്ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്.
സ്കൂ​ൾ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​യാ​ളു​ക​ൾ ഏ​തു​സ​മ​യ​വും ക​ട​ന്നു​പോ​കു​ന്ന റോ​ഡി​ൽ വൈ​കു​ന്നേ​രം നാ​ലു​മു​ത​ൽ പി​റ്റേ​ദി​വ​സം രാ​വി​ലെ എ​ട്ടു​വ​രെ ആ​ന​ക​ളു​ടെ സ​ഞ്ചാ​ര​വ​ഴി​യാ​ണ്.
ഒ​റ്റ​യാ​നു പു​റ​മേ അ​ഞ്ചും ആ​റും എ​ണ്ണം വ​രു​ന്ന ആ​ന​ക്കൂ​ട്ട​ങ്ങ​ളാ​ണ് സ​മീ​പ​ത്തെ പീ​ച്ചി വ​ന്യ​മൃ​ഗ സം​ര​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ൽ​നി​ന്നും പാ​ല​ക്കു​ഴി​ക്കു​ള്ള റോ​ഡു മു​റി​ച്ചു​ക​ട​ന്ന് താ​ഴെ​യു​ള്ള കൃ​ഷി​യി​ട​ങ്ങ​ളി​ൽ എ​ത്തു​ന്ന​ത്.
ഒ​രു​കൂ​ട്ടം ആ​ന​ക​ൾ കൃ​ഷി​ന​ശി​പ്പി​ച്ചും തി​ന്നു തീ​ർ​ത്തും മ​ട​ങ്ങു​ന്പോ​ൾ മ​റ്റൊ​രു​കൂ​ട്ടം എ​ത്തും. ഇ​തി​നാ​ൽ ആ​ന ഒ​ഴി​ഞ്ഞ് റോ​ഡി​ലൂ​ടെ പോ​കാ​നാ​കാ​ത്ത സ്ഥി​തി​യാ​ണെ​ന്ന് പാ​ല​ക്കു​ഴി​ക്കാ​ർ പ​റ​യു​ന്നു.
പാ​ല​ക്കു​ഴി മേ​ഖ​ല​യി​ലെ മ​ല​മു​ക​ളി​ൽ താ​മ​സി​ക്കു​ന്ന അ​ഞ്ഞൂ​റോ​ളം വീ​ട്ടു​കാ​ർ​ക്ക് താ​ഴെ വ​ന്ന് തി​രി​ച്ചു​പോ​ക​ണ​മെ​ങ്കി​ൽ ആ​ന​യി​റ​ങ്ങു​ന്ന റോ​ഡ​ല്ലാ​തെ മ​റ്റൊ​രു വ​ഴി​യു​മി​ല്ല. കു​ട്ടി​ക​ളു​ടെ പ​ഠ​നം, ചി​കി​ത്സ തു​ട​ങ്ങി എ​ന്തി​നും യാ​ത്ര​വേ​ണം.ക​ഴി​ഞ്ഞ​ദി​വ​സം അ​തി​രാ​വി​ലെ ക​ണി​ച്ചി​പ്പ​രു​ത​യ്ക്ക് പ​ത്രം എ​ടു​ക്കാ​ൻ പാ​ല​ക്കു​ഴി​യി​ൽ​നി​ന്നും സ്കൂ​ട്ട​റി​ൽ വ​ന്നി​രു​ന്ന പ​ത്ര​ഏ​ജ​ന്‍റ് തെ​ള്ള​ക​ത്ത് ജോ​ർ​ജ് ആ​ന​ക​ൾ​ക്കു മു​ന്നി​ൽ​പെ​ട്ടു. ജോ​ർ​ജേ​ട്ട​ൻ വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് പി​റ​കോ​ട്ട് ഓ​ടി​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.
വൈ​കു​ന്നേ​ര​ങ്ങ​ളി​ലും രാ​ത്രി​കാ​ല​ത്തും ആ​ന​ക്കൂ​ട്ട​ങ്ങ​ൾ​ക്കി​ട​യി​ൽ വാ​ഹ​ന​ങ്ങ​ൾ കു​ടു​ങ്ങു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണ്. ആ​രു​ടെ​യൊ​ക്കെ​യോ ഭാ​ഗ്യ​ത്തി​നാ​ണ് ആ​ന​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്നും പ​ല​രും ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ടു​ന്ന​ത്. ആ​ഴ്ച​ക​ൾ​ക്കു​മു​ന്പ് പാ​ല​ക്കു​ഴി റോ​ഡി​ൽ പു​ല്ലം​പ​രു​ത​യി​ൽ വ​ന​പാ​ല​ക​രെ​യും ക​ർ​ഷ​ക​രെ​യും ആ​ന ഓ​ടി​പ്പി​ച്ച സം​ഭ​വ​മു​ണ്ടാ​യി.
സ്കൂ​ൾ സ​മ​യ​ങ്ങ​ളി​ൽ കു​ട്ടി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​ക​ന്പ​ടി​യാ​യി വ​ന​പാ​ല​ക​ർ പോ​കു​ന്നു​ണ്ടെ​ങ്കി​ലും ഇ​തും സു​ര​ക്ഷി​ത സം​വി​ധാ​ന​മ​ല്ല. വാ​ഹ​ന​ത്തി​നു​നേ​രെ ആ​ന​ക്കൂ​ട്ടം പാ​ഞ്ഞ​ടു​ത്താ​ൽ വ​ലി​യ​ദു​ര​ന്തം ത​ന്നെ ഇ​വി​ടെ സം​ഭ​വി​ക്കും.
ആ​ളൊ​ഴി​ഞ്ഞ വി​ജ​ന​മാ​യ പു​ല്ലം​പ​രു​ത, താ​ണി​ച്ചു​വ​ട് ഭാ​ഗ​ത്താ​ണ് ആ​ന​ശ​ല്യം കൂ​ടു​ത​ൽ. ആ​ന​യെ ക​ണ്ട് ഓ​ടി​ക്ക​യ​റാ​ൻ വീ​ടോ കെ​ട്ടി​ട​ങ്ങ​ളോ ഇ​വി​ടെ​യി​ല്ല. ക​യ​റ്റ​വും വ​ള​വും വ​രു​ന്ന റോ​ഡാ​ണ് ഇ​വി​ടെ. ഇ​ന്ന​ലെ രാ​വി​ലെ​യും റോ​ഡി​ൽ ആ​ന​യാ​യി​രു​ന്നു.
പി​ന്നീ​ട് വ​ന​പാ​ല​ക​ർ ജീ​പ്പി​ലെ​ത്തി പ​ട​ക്കം​പൊ​ട്ടി​ച്ചാ​ണ് ആ​ന​ക്കൂ​ട്ട​ങ്ങ​ളെ കാ​ട്ടി​ൽ ക​യ​റ്റി​യ​ത്. താ​ഴെ പ​നം​ങ്കു​റ്റി​യി​ൽ​നി​ന്നും പു​ല്ലം​പ​രു​ത വ​രെ ഇ​പ്പോ​ൾ സോ​ളാ​ർ ഫെ​ൻ​സിം​ഗ് സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഇ​നി പു​ല്ലം​പ​രു​ത​യി​ൽ​നി​ന്നും താ​ണി​ച്ചു​വ​ട്, പാ​ല​ക്കു​ഴി പ​ള്ളി​ക്കു മു​ക​ൾ​ഭാ​ഗ​മാ​യ വി​ല​ങ്ങ​ൻ​പാ​റ​വ​രെ മൂ​ന്നു കി​ലോ​മീ​റ്റ​റോ​ളം പു​തി​യ​താ​യി സോ​ളാ​ർ ഫെ​ൻ​സിം​ഗ് സ്ഥാ​പി​ച്ചാ​ൽ ആ​ന​ശ​ല്യ​ത്തി​നു പ​രി​ഹാ​ര​മാ​കു​മെ​ന്നാ​ണ് മ​ല​യോ​ര​വാ​സി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.
ഇ​തി​ൽ കു​റേ ഭാ​ഗ​ങ്ങ​ളി​ൽ മു​ന്പ് ഫെ​ൻ​സിം​ഗ് ഉ​ള്ള​താ​ണ്. ഇ​ത് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യാ​ൽ മ​തി​യാ​കും. ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി​ട്ടാ​ണ്ആ​ന​ശ​ല്യം ഇ​തി​ലും രൂ​ക്ഷ​മാ​യ​ത്.
തി​ണ്ടി​ല്ലം വെ​ള്ള​ച്ചാ​ട്ട​ത്തി​നു പ​ടി​ഞ്ഞാ​റു​ഭാ​ഗം കൊ​ന്ന​ക്ക​ൽ​ക​ട​വി​നു മു​ക​ളി​ലാ​യി വ​ന​പ്ര​ദേ​ശ​മാ​ണ്.
ആ​ന​ക​ൾ ഇ​വി​ടെ ത​ന്പ​ടി​ക്കാ​ൻ തു​ട​ങ്ങി​യാ​ൽ പി​ന്നെ ആ​ന​ക​ളെ പീ​ച്ചി​കാ​ട്ടി​ലേ​ക്കു ക​യ​റ്റി​വി​ടാ​നും എ​ളു​പ്പ​മാ​കി​ല്ല. ഇ​ക്കാ​ര്യം വ​ന​പാ​ല​ക​ർ​ത​ന്നെ സ​മ്മ​തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പ​ത്തു​ല​ക്ഷ​ത്തോ​ളം മാ​ത്രം ചെ​ല​വു​വ​രു​ന്ന സോ​ളാ​ർ ഫെ​ൻ​സിം​ഗ് അ​ടി​യ​ന്തി​ര​മാ​യി ചെ​യ്യാ​ൻ വ​നം​വ​കു​പ്പ് ത​യാ​റാ​കു​ന്നി​ല്ല. ഫ​ണ്ടി​ല്ലെ​ന്നാ​ണ് കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്.
പ​നം​ങ്കു​റ്റി ഭാ​ഗ​ത്ത് മു​ൻ​മ​ന്ത്രി കെ.​ഇ.​ഇ​സ്മ​യി​ൽ ഇ​ട​പെ​ട്ട് മൂ​ന്നു​മാ​സം​കൊ​ണ്ട് എ​സ്റ്റി​മേ​റ്റ് അം​ഗീ​ക​രി​ക്ക​ലും ഫ​ണ്ട് അ​നു​വ​ദി​ക്ക​ലും വേ​ലി സ്ഥാ​പി​ക്ക​ലും ന​ട​ത്തി.
എ​ന്നാ​ൽ പാ​ല​ക്കു​ഴി​ക്കാ​രു​ടെ ജീ​വ​നും കൃ​ഷി​ക്കും സം​ര​ക്ഷ​ണം ന​ല്കാ​ൻ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് താ​ത്പ​ര്യ​മി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.
പാ​ല​ക്കു​ഴി​ക്കാ​ർ തെ​ക്ക​ൻ ജി​ല്ല​ക​ളി​ൽ​നി​ന്നും വ​ന്നു​കൂ​ടി​യ​വ​രാ​യ​തി​നാ​ൽ അ​വ​ർ​ക്ക് എ​ന്തെ​ങ്കി​ലും സം​ഭ​വി​ക്ക​ട്ടെ​യെ​ന്ന സ​മീ​പ​ന​മാ​ണ് ഭ​ര​ണ​ക്കാ​ർ​ക്കു​ള്ള​തെ​ന്നാ​ണ് ആ​രോ​പ​ണം.