വ്യാ​ജ രേ​ഖ ച​മ​ച്ച് ഭൂ​മി ത​ട്ടി​പ്പ് : പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി
Thursday, July 18, 2019 11:40 PM IST
അ​ഗ​ളി : അ​ട്ട​പ്പാ​ടി​യി​ൽ വ​ന ഭൂ​മി​ക്ക് വ്യാ​ജ​രേ​ഖ ച​മ​ച്ച് ബാ​ങ്ക് വാ​യ്പ നേ​ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ അ​ഗ​ളി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി . ഇ​ത് സം​ബ​ന്ധി​ച്ച് വി​ല്ല​ജ് അ​ധി​കൃ​ത​ർ ന​ട​ത്തി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് അ​ന്വേ​ഷ​ണം .
201718 ൽ ​ക​ള്ള​മ​ല വി​ല്ലേ​ജി​ൽ 140 ഹെ​ക്ട​ർ വ​ന​ഭൂ​മി കൈ​വ​ശ​പ്പെ​ടു​ത്തി വ്യാ​ജ രേ​ഖ ച​മ​ച്ച് വാ​യ്പ എ​ടു​ത്തി​ട്ടു​ള്ള​താ​യാ​ണ് ആ​രോ​പ​ണം ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത് . ഇ​ത് സം​ബ​ന്ധി​ച്ചു പ്ര​തി​ക​ൾ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​പ്പെ​ടു​ത്തി​യ​താ​യി അ​ഗ​ളി പോ​ലീ​സ് പ​റ​ഞ്ഞു .
അ​ട്ട​പ്പാ​ടി​യി​ൽ ഷോ​ള​യൂ​ർ ഭാ​ഗ​ത്ത് ഇ​തി​നു സ​മാ​ന​മാ​യ രീ​തി​യി​ൽ വ​ന​ഭൂ​മി കൈ​വ​ശ​പ്പെ​ടു​ത്തി​യ​താ​യി നേ​ര​ത്തെ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു .വി​ല്ല​ജ് ഓ​ഫീ​സി​ലെ സീ​ലു​ക​ളും നി​കു​തി ര​സീ​തി​യും, ലൊ​ക്കേ​ഷ​ൻ, സെ​ര്ടി​ഫി​ക്ക​റ്റും ,സ്കെ​ച്ചും ,കൈ​വ​ശ രേ​ഖ​ക​ളും ,വ്യാ​ജ​മാ​യി നി​ർ​മി​ച്ചു ബാ​ങ്കു​ക​ളി​ൽ നി​ന്ന് വാ​യ്പ ത​ര​പ്പെ​ടു​ത്തി​യാ​ണ് ത​ട്ടി​പ്പ്.