അനധികൃതമദ്യവുമായിപി​ടി​യി​ൽ
Thursday, July 18, 2019 11:40 PM IST
അ​ഗ​ളി: ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 25 ലി​റ്റ​ർ വി​ദേ​ശ മ​ദ്യ​വു​മാ​യി ര​ണ്ടു​പേ​രെ അ​ഗ​ളി പോ​ലീ​സ് പി​ടി​കൂ​ടി. മ​ണ്ണാ​ർ​ക്കാ​ട് അ​ണ്ടി​ക്കു​ന്നു പാ​ട്ടു​തൊ​ടി​യി​ൽ അ​നൂ​പ് (23), മ​ണ്ണാ​ർ​ക്കാ​ട് അ​ണ്ടി​പ്പാ​ടം മ​യി​ലം​കോ​ട്ടി​ൽ ഇ​ബ്രാ​ഹിം ബാ​ദു​ഷ (32) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. എ​എ​സ്പി ന​വ​നീ​ത് ശ​ർ​മ​യ്ക്കു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് അ​ഗ​ളി എ​സ്ഐ റെ​ജി​കു​ട്ട​നും എ​എ​സ്പി സ്ക്വാ​ഡ് അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് കാ​വു​ണ്ടി​ക്ക​ല്ലി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. മ​ദ്യം​ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ഓ​ട്ടോ​റി​ക്ഷ​യും പി​ടി​ച്ചെ​ടു​ത്തു.

ക​ഞ്ചാ​വ് വേ​ട്ട: ര​ണ്ടു പേ​ർ പി​ടി​യി​ൽ

മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് അ​ല​ന​ല്ലൂ​ർ മേ​ഖ​ല​ക​ളി​ൽ എ​ക്സൈ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ 230 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ. ക​ഞ്ചാ​വ് ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ബൈ​ക്കും പി​ടി​കൂ​ടി. അ​ല​ന​ല്ലൂ​രി​ൽ ക​ഞ്ചാ​വ് വി​ൽ​പ്പ​ന​യ്ക്ക് എ​ത്തി​യ മാ​ളി​ക്കു​ന്ന് സ്വ​ദേ​ശി ക​ണ​ക്ക​ഞ്ചീ​രി വീ​ട്ടി​ൽ ഐ​സു​ദ്ദീ​ൻ (19)നെ 100 ​ഗ്രാം ക​ഞ്ചാ​വു​മാ​യി അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ഞ്ചാ​വി​ന്‍റെ മ​ണ്ണാ​ർ​ക്കാ​ട് മേ​ഖ​ല​യി​ലെ വി​ൽ​പ്പ​ന​ക്കാ​ര​നാ​യ കു​ന്തി​പ്പു​ഴ മേ​ലെ​പ​യ്യാ​നി വീ​ട്ടി​ൽ വി​ജ​യ്(24) 130 ഗ്രാം ​ക​ഞ്ചാ​വു​മാ​യി പി​ടി​കൂ​ടി. ക​ഞ്ചാ​വ് ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ബൈ​ക്കും പി​ടി​ച്ചെ​ടു​ത്തു.എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​അ​ബ്ദു​ൾ അ​ഷ​റ​ഫി​ന്‍റെ നേ​ത്യ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.