ആ​രോ​ഗ്യ​സു​ര​ക്ഷാ കാ​ർ​ഡ് വി​ത​ര​ണം
Thursday, July 18, 2019 11:41 PM IST
പാലക്കാട്: പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ ഒ​ന്നാം​ഘ​ട്ട ആ​രോ​ഗ്യ സു​ര​ക്ഷാ പ​ദ്ധ​തി കാ​ർ​ഡ് എ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​തും 2018 19 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യ​തു​മാ​യ ആ​രോ​ഗ്യ ഇ​ൻ​ഷൂ​റ​ൻ​സ് കാ​ർ​ഡ് പു​തു​ക്കാ​ൻ അ​വ​സ​രം. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ നി​ന്നും പോ​സ്റ്റ് ഓ​ഫീ​സ് മു​ഖേ​ന ആ​യു​ഷ്മാ​ൻ ഭാ​ര​ത് (എ.​ബി. പി.​എം.​ജെ.​എ.​വൈ) ക​ത്ത് ല​ഭി​ച്ച കു​ടും​ബ​ങ്ങ​ൾ​ക്കും ക്യാ​ന്പി​ൽ കാ​ർ​ഡ് എ​ടു​ക്കാ​ൻ അ​വ​സ​ര​മു​ണ്ട്. ത​ച്ച​ന്പാ​റ​യി​ൽ 20 വ​രെ​യും ക​രി​ന്പ​യി​ൽ 21 വ​രെ​യും പ​ട്ട​ഞ്ചേ​രി​യി​ൽ 22നും 23​നും പെ​രു​വെ​ന്പി​ൽ ജൂ​ലൈ 23 മു​ത​ൽ 26 വ​രെ​യും അ​ത​ത് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ക്യാ​ന്പ് ന​ട​ക്കു​മെ​ന്ന് ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. കാ​ർ​ഡ് പു​തു​ക്കാ​ൻ കു​ടും​ബ​ത്തി​ലെ ഒ​രു അം​ഗം ആ​ർ.​എ​സ്.​ബി.​വൈ കാ​ർ​ഡ് അ​ല്ലെ​ങ്കി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ക​ത്ത്, റേ​ഷ​ൻ കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡ്, 50 രൂ​പ​യു​മാ​യി അ​ത​ത് കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്ത​ണം. ഫോ​ണ്‍: 7356 601 431.