സ്കൂ​ളു​ക​ളി​ൽ ശൗ​ചാ​ല​യ​ങ്ങ​ൾ നി​ർ​മി​ച്ച് ക​ണ്ണ​ന്പ്ര പ​ഞ്ചാ​യ​ത്ത്
Thursday, July 18, 2019 11:41 PM IST
വ​ട​ക്ക​ഞ്ചേ​രി: ക​ണ്ണ​ന്പ്ര പ​ഞ്ചാ​യ​ത്തി​ന്‍റെ ഫ​ണ്ടു​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി സ്കൂ​ളു​ക​ളി​ൽ ശൗ​ചാ​ല​യ​ങ്ങ​ൾ നി​ർ​മി​ച്ചു​ന​ല്കി. മ​ഞ്ഞ​പ്ര പി.​കെ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ർ​മി​ച്ചു ന​ല്കി​യ ശൗ​ചാ​ല​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി.​ര​ജി​മോ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​ചെ​ന്താ​മ​രാ​ക്ഷ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ്രി​ൻ​സി​പ്പ​ൽ ജോ​ണി മാ​ത്യു, എ.​വ​ന​ജ​കു​മാ​രി, ജോ​ഷി ഗം​ഗാ​ധ​ര​ൻ, അം​ബി​ക എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ഞ്ചാ​യ​ത്തി​ന്‍റെ ത​ന​ത് ഫ​ണ്ടി​ൽ​നി​ന്നും ആ​റു​ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ശൗ​ചാ​ല​യ​ങ്ങ​ൾ നി​ർ​മി​ച്ച​ത്. ക​ണ്ണ​ന്പ്ര എ​യു​പി സ്കൂ​ൾ, മ​ഞ്ഞ​പ്ര പി.​കെ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ആ​യ​ക്കാ​ട് സി​എ​എ​ൽ​പി സ്കൂ​ൾ തു​ട​ങ്ങി​യ സ്കൂ​ളു​ക​ളി​ലാ​ണ് ശൗ​ചാ​ല​യ​ങ്ങ​ൾ നി​ർ​മി​ച്ചു ന​ല്കി​യ​ത്.