അതിർത്തികടന്നെത്തുന്ന ടോ​റ​സ് വാ​ഹ​ന​ങ്ങ​ൾ​ക്ക് സ​മ​യ​പ​രി​ധി വേ​ണം
Thursday, July 18, 2019 11:41 PM IST
ചി​റ്റൂ​ർ: ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും കൊ​ല്ല​ങ്കോ​ട്, മു​ത​ല​മ​ട, നെന്മാ​റ ഭാ​ഗ​ത്തേ​ക്ക് വേ​ല​ന്താ​വ​ളം ചെ​ക്ക്പോ​സ്റ്റ് വ​ഴി മെ​റ്റ​ൽ ക​യ​റ്റി​വ​രു​ന്ന ടോ​റ​സ് വാ​ഹ​ന​ങ്ങ​ൾ​ക്ക് സ​ഞ്ചാ​ര​ത്തി​ന് സ​മ​യ​പ​രി​ധി നി​ശ്ച​യി​ക്ക​ണ​മെ​ന്ന യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം ശ​ക്തം. ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ളി​ൽ പ​തി​നാ​റു ട​ണ്‍ ഭാ​രം ക​യ​റ്റാ​നാ​ണ് അ​നു​മ​തി​യെ​ങ്കി​ലും ഇ​രു​പ​ത്തി​യ​ഞ്ച് ട​ണ്‍​വ​രെ ക​യ​റ്റു​ന്ന​തി​നാ​ൽ നി​ര​ത്തി​ലൂ​ടെ നി​ര​ങ്ങി​യാ​ണ് ഇ​വ​യു​ടെ സ​ഞ്ചാ​രം.
ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും കൊ​ല്ല​ങ്കോ​ട്, നെ·ാ​റ ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള ക്വാ​റി​ക​ളി​ലേ​ക്കാ​ണ് മെ​റ്റ​ൽ കൊ​ണ്ടു​വ​രു​ന്ന​ത്. അ​ള​വി​ൽ കൂ​ടു​ത​ൽ ഭാ​രം ക​യ​റ്റു​ന്ന​തി​നാ​ൽ വാ​ഹ​നം വ​ള​രെ പ​തു​ക്കെ​യാ​ണ് സ​ഞ്ചാ​രം. വാ​ഹ​നം റോ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്ത് കൂ​ടി​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. പി​റ​കി​ലും മു​ന്നി​ലും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കു വ​ഴി​മാ​റി കൊ​ടു​ക്ക​ണ​മെ​ങ്കി​ൽ റോ​ഡി​ന്‍റെ ഇ​ട​തു​വ​ശ​ത്തു സു​ര​ക്ഷി​ത​സ്ഥ​ലം ക​ണ്ടെ​ത്ത​ണം.സ്കൂ​ൾ പ്ര​വ​ർ​ത്ത​ന​സ​മ​യ​ങ്ങ​ളി​ലും വാ​ഹ​ന​ത്തി​രി​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ലും ടോ​റ​സ് സ​ഞ്ച​രി​ക്കു​ന്ന​ത് ദീ​ർ​ഘ​നേ​രം ഗ​താ​ഗ​ത​ത​ട​സ​ത്തി​ന് വ​ഴി​യൊ​രു​ക്കു​ക​യാ​ണ്. പു​തു​ന​ഗ​രം സി​ഗ്ന​ലി​ൽ നി​ർ​ത്തി​യ വാ​ഹ​ന​ങ്ങ​ൾ​ക്കു സ​ഞ്ചാ​ര മു​ന്ന​റി​യി​പ്പു തെ​ളി​ഞ്ഞാ​ലും പെ​ട്ടെ​ന്നു മു​ന്നോ​ട്ടു​പോ​കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ സ​മ​യ​പ​രി​ധി ക​ഴി​ഞ്ഞും റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ അ​ക​പ്പെ​ടു​ക​യാ​ണ്. വേ​ല​ന്താ​വ​ള​ത്ത് ആ​ർ​ടി​ഒ ചെ​ക്ക്പോ​സ്റ്റ് നി​ല​വി​ലു​ണ്ടെ​ങ്കി​ലും ടോ​റ​സ് വാ​ഹ​ന​ങ്ങ​ൾ ഒ​ഴ​ല​പ്പ​തി പ​രി​ശി​ക്ക​ൽ വ​ഴി​യാ​ണ് മേ​നോ​ൻ​പാ​റ​യി​ലെ​ത്തു​ന്ന​ത്.
എ​ന്നാ​ൽ ആ​ർ​ടി​ഒ ജീ​വ​ന​ക്കാ​രു​മാ​യു​ള്ള ഒ​ത്തു​ക​ളി​മൂ​ല​മാ​ണ് നി​യ​മ​വി​രു​ദ്ധ​മാ​യി വ​ഴി​മാ​റി പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ അ​ധി​കൃ​ത​ർ പി​ടി​കൂ​ടാ​തെ ക​ട​ത്തി​വി​ടു​ന്ന​തെ​ന്ന ആ​രോ​പ​ണ​വു​മു​ണ്ട്.