ഇ​സ്തി​രി പ​ണി​യി​ൽ സോ​മ​ൻ പി​ന്നി​ട്ട​ത് ഒ​ന്ന​ര​പ​തി​റ്റാ​ണ്ട്
Thursday, July 18, 2019 11:41 PM IST
മേ​ലാ​ർ​ക്കോ​ട്: മേ​ലാ​ർ​ക്കോ​ട് ക​ല്ല​ന്പാ​ട്ടി​ൽ സോ​മ​ൻ ഇ​സ്തി​രി​പ്പ​ണി​യി​ൽ പി​ന്നി​ട്ട​ത് ഒ​ന്ന​ര​പ​തി​റ്റാ​ണ്ട്.
നാ​ല്പ​ത്തൊ​ന്പ​തു​കാ​ര​നാ​യ ഇ​യാ​ൾ നി​ല​വി​ൽ ചി​ര​ട്ട​ക​രി ല​ഭി​ക്കാ​ത്ത​തി​നാ​ൽ മ​ര​ക്ക​രി​യാ​ണ് ഇ​സ്തി​രി​യി​ടു​ന്ന​തി​നു ഉ​പ​യോ​ഗി​ക്കു​ന്ന​ത്.
തൃ​പ്പാ​ളൂ​രി​ൽ​നി​ന്നും ഒ​രു പാ​ട്ട​യ്ക്ക് 150 രൂ​പ ന​ല്കി​യാ​ണ് ക​രി​വാ​ങ്ങു​ന്ന​ത്. വൈ​ദ്യു​തി ഉ​പ​യോ​ഗി​ക്കു​ന്ന​ത​ല്ലേ ന​ല്ല​തെ​ന്നു ചോ​ദി​ച്ചാ​ൽ തു​ണി​ക്ക് ഫി​നി​ഷിം​ഗ് ഉ​ണ്ടാ​കി​ല്ലെ​ന്നാ​ണ് സോ​മ​ന്‍റെ ഉ​ത്ത​രം.
സ​മീ​പ​വാ​സി​ക​ളും അ​ല്ലാ​ത്ത​വ​രു​മാ​യി നി​ര​വ​ധി​പേ​രാ​ണ് ഇ​യാ​ളു​ടെ പ​ക്ക​ൽ പാ​ന്‍റ്സ്, ഷ​ർ​ട്ട്, മു​ണ്ട് എ​ന്നി​വ ഇ​സ്തി​രി​യി​ടു​ന്ന​തി​നു ന​ല്കു​ന്ന​ത്. ഓ​രോ​ന്നി​നും പ​ത്തു​രൂ​പ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്.
കോ​ട്ടാം​പൊ​റ്റ​യി​ൽ താ​മ​സി​ക്കു​ന്ന ഇ​യാ​ൾ​ക്ക് സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന ര​ണ്ടു​മ​ക്ക​ളാ​ണു​ള്ള​ത്.
ഉ​ത്സ​വ​കാ​ല​മാ​യാ​ൽ സോ​മ​ൻ പ​ഞ്ച​വാ​ദ്യ​ത്തി​ലെ പ്ര​ധാ​ന ഇ​ന​മാ​യ ഇ​ല​ത്താ​ള​ത്തി​നും പോ​കാ​റു​ണ്ട്. ഏ​തു ജോ​ലി​യാ​യാ​ലും ആ​ത്മാ​ർ​ഥ​ത​യോ​ടെ ചെ​യ്താ​ൽ വി​ജ​യം ക​ണ്ടെ​ത്താ​നാ​കു​മെ​ന്നാ​ണ് സോ​മ​ന്‍റെ അ​ഭി​പ്രാ​യം.