ഇടതുകനാൽ ബ​ണ്ട് ത​ക​ർ​ന്ന് വാ​ഹ​ന​സ​ഞ്ചാ​രം ദു​ഷ്ക​രം
Thursday, July 18, 2019 11:42 PM IST
ചി​റ്റൂ​ർ: ത​ത്ത​മം​ഗ​ലം പ​ള്ളി​മൊ​ക്ക് മ​ഴ​വി​ൽ​ന​ഗ​ർ തി​രി​വു​റോ​ഡി​ൽ മൂ​ല​ത്ത​റ ഇ​ട​തു​ക​നാ​ൽ ബ​ണ്ട് ത​ക​ർ​ന്ന് ഇ​തു​വ​ഴി കാ​ൽ​ന​ട, വാ​ഹ​ന​സ​ഞ്ചാ​രം ദു​ഷ്ക​ര​മാ​യി. ക​നാ​ലി​ന് പ​തി​ന​ഞ്ച് അ​ടി​യി​ൽ കൂ​ടു​ത​ൽ താ​ഴ്ച​യു​ണ്ട്.
പ​ള്ളി​മൊ​ക്കി​ൽ റോ​ഡി​നു വീ​തി​കു​റ​വു​ള്ള സ്ഥ​ല​ത്തു​നി​ന്നാ​ണ് മ​ഴ​വി​ൽ​ന​ഗ​ർ റോ​ഡി​ലേ​ക്ക് തി​രി​വു​ള്ള​ത്. പ്രാ​യാ​ധ്യ​ക​മു​ള്ള​വ​രും വി​ദ്യാ​ർ​ഥി​ക​ളും ക​നാ​ൽ​ബ​ണ്ട് ത​ക​ർ​ന്ന ഭാ​ഗ​ത്തു​കൂ​ടി ന​ട​ന്നു​പോ​കു​ന്ന​ത് ഭീ​തി​യോ​ടെ​യാ​ണ്. ഇ​തു​മൂ​ലം പ്ര​ധാ​ന​പാ​ത​യി​ൽ​നി​ന്നും വാ​ഹ​ന​ങ്ങ​ൾ തി​രി​ഞ്ഞു​പോ​കാ​ൻ ഏ​റെ വി​ഷ​മം നേ​രി​ടു​ക​യാ​ണ്. ബ​ണ്ട് ത​ക​ർ​ന്ന ഭാ​ഗ​ത്ത് ചെ​ടി​ത്തൂ​പ്പു​ക​ൾ വ​ള​ർ​ന്നു​നി​ല്ക്കു​ന്ന മ​റ​വി​ൽ ഗ​ർ​ത്ത​മു​ള്ള​ത് അ​റി​യാ​തെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന​തു പ​തി​വാ​ണ്.
ക​നാ​ലി​ന​ക​ത്ത് വ​ൻ​തോ​തി​ൽ പാ​ഴ്ചെ​ടി​ക​ൾ വ​ള​ർ​ന്നു പ​ന്ത​ലി​ച്ചു നി​ല്ക്കു​ന്ന​ത് ജ​ല​ഗ​താ​ഗ​ത​ത്തി​നും ത​ട​സ​മു​ണ്ടാ​ക്കു​ക​യാ​ണ്. സ​മീ​പ​ത്തെ വ്യാ​പാ​രി​ക​ൾ ക​നാ​ലി​ന​ക​ത്തെ ചെ​ടി​ക​ളു​ടെ മ​റ​വി​ലാ​ണ് മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത്. എ​ത്ര​യും​വേ​ഗം ക​നാ​ൽ​ബ​ണ്ട് പു​ന​ർ​നി​ർ​മി​ച്ച് പാ​ഴ്ചെ​ടി​ക​ൾ വെ​ട്ടി​നീ​ക്കി ശു​ചീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.