വ​ട​ക്ക​ഞ്ചേ​രി ക​മ്യൂ​ണി​റ്റി കോ​ള​ജ് പ്ര​വേ​ശ​ന പ​രീ​ക്ഷ ഇ​ന്ന്
Friday, July 19, 2019 11:56 PM IST
വ​ട​ക്ക​ഞ്ചേ​രി: പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​നു കീ​ഴി​ലു​ള്ള വ​ട​ക്ക​ഞ്ചേ​രി ക​മ്യൂ​ണി​റ്റി കോ​ള​ജി​ൽ ആ​രം​ഭി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് പ്രോ​ഗ്രാം ഇ​ൻ പ്രി​സി​ഷ​ൻ മെ​ഷി​നി​സ്റ്റ് (സി​പി​പി​എം) കോ​ഴ്സി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ ഇ​ന്നു​രാ​വി​ലെ 10ന് ​പി​എം​ജി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കും.
എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​വി​ജ​യ​മാ​ണ് യോ​ഗ്യ​ത. താ​ത്പ​ര്യ​മു​ള്ള​വ​ർ എ​സ്എ​സ്എ​ൽ​സി സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ മൂ​ന്നു പ​ക​ർ​പ്പും മൂ​ന്ന് പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ​യു​മാ​യി എ​ത്ത​ണം. 40 സീ​റ്റു​ക​ളാ​ണു​ള്ള​ത്. 2019 ജൂ​ലൈ 20 ന് 17 ​വ​യ​സ് പൂ​ർ​ത്തി​യാ​യ​വ​രും 23 വ​യ​സ് ക​വി​യാ​ത്ത​വ​രു​മാ​വ​ണം അ​പേ​ക്ഷ​ക​ർ. ആ​കെ സീ​റ്റി​ന്‍റെ 80 ശ​ത​മാ​നം പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ക്കാ​ർ​ക്കും 10 ശ​ത​മാ​നം സീ​റ്റു​ക​ൾ പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ക്കാ​ർ​ക്കും 10 ശ​ത​മാ​നം ഇ​ത​ര​വി​ഭാ​ഗ​ക്കാ​ർ​ക്കും സം​വ​ര​ണം ചെ​യ്തി​ട്ടു​ണ്ട്. ഫോ​ണ്‍: 04922 256424, 9567 327 230, 8606 190 101.