ബ്രോ​ഷ​ർ പ്ര​കാ​ശ​നം നാളെ
Friday, July 19, 2019 11:56 PM IST
പാ​ല​ക്കാ​ട്: ടാ​പ് നാ​ട​ക​വേ​ദി​യു​ടെ പ​ത്താ​മ​ത് രം​ഗോ​ത്സ​വം ബ്രോ​ഷ​ർ പ്ര​കാ​ശ​നം നാളെ ​ന​ട​ക്കും. പാ​ല​ക്കാ​ട് പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ൽ വൈ​കു​ന്നേ​രം 3.30ന് ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ സി​നി​മാ​താ​രം രാ​ജേ​ഷ് ഹെ​ബ്ബാ​ർ ബ്രോ​ഷ​ർ പ്ര​കാ​ശ​നം ചെ​യ്യും.
ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ സി.​കൃ​ഷ്ണ​കു​മാ​ർ ബ്രോ​ഷ​ർ ഏ​റ്റു​വാ​ങ്ങും. നാ​ട​ക​രം​ഗ​ത്ത് അ​ര​നൂ​റ്റാ​ണ്ട് പി​ന്നി​ടു​ന്ന പി.​എ​ൻ.​കൃ​ഷ്ണ​കു​മാ​രി, കൊ​ന്പ​ൻ എ​ന്ന ഷോ​ർ​ട്ട് ഫി​ലി​മി​ലൂ​ടെ മി​ക​വാ​ർ​ന്ന അ​ഭി​ന​യ​ത്തി​നു ഭ​ര​ത് പി.​ജെ.​ആ​ന്‍റ​ണി സ്മാ​ര​ക ദേ​ശീ​യ അ​വാ​ർ​ഡ് സ്പെ​ഷ​ൽ ജൂ​റി പു​ര​സ്കാ​രം നേ​ടി​യ അ​ന്പി​ളി സ​തീ​ശ​ൻ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും.
തു​ട​ർ​ന്ന് പി.​എ​ൻ.​കൃ​ഷ്ണ​കു​മാ​രി​യു​ടെ അ​വ്വ​യാ​ർ എ​ന്ന ഏ​കാ​ഭി​ന​യം അ​ര​ങ്ങേ​റും. ഓ​ഗ​സ്റ്റ് 15ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് പാ​ല​ക്കാ​ട് ടൗ​ണി​ൽ ന​ട​ക്കു​ന്ന രം​ഗോ​ത്സ​വ​ത്തി​ൽ പ​ത്തു​മി​നി​റ്റു​ള്ള പ​ത്തു നാ​ട​ക​ങ്ങ​ളി​ലൂ​ടെ നൂ​റ് അ​ഭി​നേ​താ​ക്ക​ൾ അ​ര​ങ്ങി​ലെ​ത്തും.