അ​പ​രാ​ജി​ത​ൻ പ്ര​കാ​ശ​നം ചെ​യ്തു
Friday, July 19, 2019 11:56 PM IST
ക​ല്ല​ടി​ക്കോ​ട്: ക​ല്ല​ടി​ക്കോ​ടി​ന്‍റെ ദേ​ശ​പ്പൊ​രു​ളി​ലേ​ക്ക് ശ്ര​ദ്ധ​ക്ഷ​ണി​ക്കു​ന്ന​തും കാ​ല​പ്ര​യാ​ണ​ത്തി​ൽ ഒ​രു ശാ​ലീ​ന ഗ്രാ​മ​ത്തി​നു സം​ഭ​വി​ച്ച മാ​റ്റ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന​തു​മാ​യ അ​പ​രാ​ജി​ത​ൻ എ​ന്ന ആ​ത്മ​ക​ഥാ​പ​ര​മാ​യ പു​സ്ത​കം ഫ്ര​ണ്ട്സ് ലൈ​ബ്ര​റി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​കാ​ശ​നം ചെ​യ്തു.
ദ​ർ​ശ​ന കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ കെ.​രാ​ധാ​കൃ​ഷ്ണ​ൻ​ പ്ര​കാ​ശ​ന​വും ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് സി.​കെ.​രാ​ജ​ൻ മാ​സ്റ്റ​ർ പു​സ്ത​ക സ്വീ​ക​ര​ണ​വും​ന​ട​ത്തി. ദ​രി​ദ്ര​പൂ​ർ​ണ​മാ​യ ഒ​രു കാ​ല​ത്തി​ന്‍റെ വി​വ​ര​ണ​വും അ​നു​ഭ​വ​വു​മാ​ണ് ആ​ത്മ​ക​ഥാം​ശ​മു​ള്ള ഈ ​പു​സ്ത​ക​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം. പാ​റോ​ക്കോ​ട​ൻ എ​ന്ന പേ​രി​ൽ എ​ഴു​താ​റു​ള്ള റി​ട്ട.​ജോ​യി​ന്‍റ് ലേ​ബ​ർ ക​മ്മീ​ഷ​ണ​ർ പി.​ഹ​സൈ​നാ​രാ​ണ് പു​സ്ത​ക​ത്തി​ന്‍റെ ര​ച​യി​താ​വ്. സ്വ​ന്തം ജീ​വി​ത​ത്തി​ന്‍റെ അ​സാ​ധാ​ര​ണ​ത്വ​ങ്ങ​ളു​ടെ അ​നു​ഭ​വം തു​റ​ന്നി​ടു​ന്ന പു​സ്ത​കം ഗ്രാ​മീ​ണ​മാ​യ അ​റി​വും ഉ​ൾ​ക്കാ​ഴ്ച​യും പ​ക​രു​ന്നു. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ സ​മ​ദ് ക​ല്ല​ടി​ക്കോ​ട് അ​ധ്യ​ക്ഷ​നാ​യി. അ​രു​ണ്‍ രാ​ജ്, കെ.​സി.​അ​ർ​ജു​ൻ, പി.​ഷാ​ന​വാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.