സ​ഞ്ചാ​രി​ക​ളെ വ​ര​വേ​ല്ക്കാ​ൻ ഒ​രു​ങ്ങി കാ​ഞ്ഞി​ര​പ്പു​ഴ ഡാം; ന​വീ​ക​രി​ച്ച ഡാം ഉ​ദ്യാ​ന ഉ​ദ്ഘാ​ട​നം 23ന്
Saturday, July 20, 2019 10:54 PM IST
പാ​ല​ക്കാ​ട്: പ്ര​കൃ​തി​സ്നേ​ഹി​ക​ളെ​യും സ​ഞ്ചാ​രി​ക​ളെ​യും വ​ര​വേ​ല്ക്കാ​ൻ ക​ല്ല​ടി​ക്കോ​ട​ൻ മ​ല​നി​ര​ക​ളു​ടെ മ​ടി​ത്ത​ട്ടാ​യ കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മും ഉ​ദ്യാ​ന​വും ഒ​രു​ങ്ങി​ക​ഴി​ഞ്ഞു. സ​ഞ്ചാ​രി​ക​ൾ​ക്കാ​യി ബോ​ട്ടിം​ഗ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വി​നോ​ദ​ങ്ങ​ൾ ഇ​വി​ടെ​യു​ണ്ട്.

എ​ട്ടേ​ക്ക​റി​ൽ വ്യാ​പി​ച്ചു കി​ട​ക്കു​ന്ന ഉ​ദ്യാ​ന​ത്തി​ൽ കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക പെ​ട​ൽ ബോ​ട്ട് ഉ​ൾ​പ്പെ​ടെ​യു​ള്ള സ്വി​മ്മിം​ഗ് പൂ​ൾ, സൈ​ക്ലിം​ഗ്, റൈ​ഡ് എ​ന്നീ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. വൈ​കു​ന്നേ​ര​ങ്ങ​ളി​ലെ മ്യൂ​സി​ക്ക​ൽ ഫൗ​ണ്ട​നും ഉ​ദ്യാ​നം അ​ല​ങ്ക​രി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക ലൈ​റ്റു​ക​ളും ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ജ്ജ​മാ​ക്കി. വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ സ്റ്റീ​ൽ ഇ​ൻ​ഡ​സ്ട്രീ​സ് കേ​ര​ള ലി​മി​റ്റ​ഡ് (സി​ൽ​ക്ക്) മു​ഖാ​ന്ത​ര​മാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്. കോ​ങ്ങാ​ട് എംഎ​ൽഎ യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്നും ഒ​രു ബോ​ട്ടും ടൂ​റി​സം വ​കു​പ്പി​ന്‍റെ അ​ഞ്ച് ബോ​ട്ടു​ക​ളു​മാ​ണ് ഉ​ള്ള​ത്.

സ​ഞ്ചാ​രി​ക​ൾ​ക്ക് മ​ഴ​ന​ന​യാ​തി​രി​ക്കാ​ൻ ഏ​ഴ് റെ​യി​ൻ ഷെ​ൽ​ട്ട​റു​ക​ൾ, ഉ​ദ്യാ​ന​ത്തി​ൽ അ​പ​ക​ട മു​ന്ന​റി​യി​പ്പു ന​ൽ​കു​ന്ന​തി​നാ​യി പ​ബ്ലി​ക് അ​ഡ്ര​സി​ങ്ങ് സി​സ്റ്റം, സ്ത്രീ​ക​ൾ​ക്കാ​യി പ്ര​ത്യേ​ക വി​ശ്ര​മ​മു​റി​ക​ൾ, അ​മ്മ​മാ​ർ​ക്ക് പാ​ലൂ​ട്ടു​ന്ന​തി​ന് പ്ര​ത്യേ​ക മു​റി എ​ന്നി​വ ഇ​വി​ടെ​യു​ണ്ട്.

കു​ട്ടി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന രീ​തി​യി​ലു​ള്ള നി​ര​വ​ധി ഇ​രി​പ്പി​ട​ങ്ങ​ളും ക​ളി​യു​പ​ക​ര​ണ​ങ്ങ​ളും സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​തോ​ടൊ​പ്പം ഇ​ക്കോ ടൂ​റി​സ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ൾ തു​റ​ന്നു ത​രു​ന്ന ഒ​രി​ട​മെ​ന്നോ​ണം ന​വീ​ക​ര​ണം പ്ര​ദേ​ശ​ത്തെ മാ​റ്റി​യി​ട്ടു​ണ്ട്. രാ​വി​ലെ 10 മു​ത​ൽ രാ​ത്രി ഏ​ഴ് വ​രെ​യാ​ണ് സ​ന്ദ​ർ​ശ​ന സ​മ​യം. മു​തി​ർ​ന്ന​വ​ർ​ക്ക് 20 രൂ​പ​യും കു​ട്ടി​ക​ൾ​ക്ക് 10 രൂ​പ​യു​മാ​ണ് സ​ന്ദ​ർ​ശ​ന ഫീ​സ്.

ഡാ​മി​നോ​ട് ചേ​ർ​ന്നു​ള്ള ന​വീ​ക​രി​ച്ച ഉ​ദ്യാ​ന​ത്തി​ന്‍റെ​യും അ​നു​ബ​ന്ധ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും ഉ​ദ്ഘാ​ട​നം 23ന് ​രാ​വി​ലെ 10ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ നി​ർ​വ​ഹി​ക്കും. കെ.​വി.​വി​ജ​യ​ദാ​സ് എം​എ​ൽ​എ പ​രി​പാ​ടി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് അ​ഡ്വ കെ.​ശാ​ന്ത​കു​മാ​രി, ജി​ല്ലാ ക​ള​ക്ട​ർ ഡി.​ബാ​ല​മു​ര​ളി, സി​ൽ​ക്ക് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ കെ.​ച​ന്ദ്ര​ബോ​സ്, കേ​ര​ള ടൂ​റി​സം ഡ​യ​റ​ക്ട​ർ പി.​ബാ​ല​കി​ര​ണ്‍, മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​പി.​ഷെ​റീ​ഫ്, മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ സു​ബൈ​ദ, കാ​ഞ്ഞി​ര​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​മ​ണി​ക​ണ്ഠ​ൻ, ക​രി​ന്പ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യ​ശ്രീ, ത​ച്ച​ന്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ര​മ​ണി, തെ​ങ്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​സ​ലീ​ന, കാ​രാ​കു​റി​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​മ​ജീ​ദ്, ജി​ല്ലാ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​ർ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും.