കെഎസ് യു രാ​പ്പ​ക​ൽ സ​മ​ര​ത്തെ​രു​വ് തു​ട​ങ്ങി
Saturday, July 20, 2019 10:54 PM IST
പാ​ല​ക്കാ​ട്: കെഎസ് യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​എം.​അ​ഭി​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സെ​ക്ര​ട്ട​റി​യേ​റ്റി​നു മു​ന്പി​ൽ ന​ട​ത്തു​ന്ന നി​രാ​ഹാ​ര സ​ത്യാ​ഗ്ര​ഹ​ത്തി​നു ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു കെഎസ് യു ​പാ​ല​ക്കാ​ട് ജി​ല്ലാ​ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച രാ​പ്പ​ക​ൽ സ​മ​ര​ത്തെ​രു​വ് മു​ൻ എം​എ​ൽ​എ സി​.പി മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെഎസ് യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​ജ​യ​ഘോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി സെ​ക്ര​ട്ട​റി ഇ.​ച​ന്ദ്ര​ൻ, ഡി​സി​സി സെ​ക്ര​ട്ട​റി കെ.​സി.​പ്രീ​ത്, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ പി.​ടി.​അ​ജ്മ​ൽ, സി.​വി​ഷ്ണു, വി.​ഗൗ​ജ, അ​ജാ​സ് കു​ഴ​ൽ​മ​ന്ദം, ര​ഹ്ന, മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ​മാ​യ പ്രി​യ വെ​ങ്കി​ടേ​ഷ്, ബി​പി​ൻ, മോ​ഹ​ൻ​ബാ​ബു, സ്മി​ത രാ​ജ​ൻ, ശ്യാം, ​നി​ഖി​ൽ ക​ണ്ണാ​ടി, ആ​ദ​ർ​ശ് മു​ക്ക​ട, ഗോ​പ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. രാ​പ്പ​ക​ൽ​സ​മ​രം ഇ​ന്നു​രാ​വി​ലെ പ​ത്തി​ന് സ​മാ​പി​ക്കും. സ​മാ​പ​ന യോ​ഗം വി.​കെ.​ശ്രീ​ക​ണ്ഠ​ൻ എ​പി നി​ർ​വ​ഹി​ക്കും.