പെ​രു​മാ​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ന​വീ​ക​രി​ച്ച പു​തി​യ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, July 20, 2019 10:55 PM IST
വ​ണ്ടി​ത്താ​വ​ളം: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​ത്തു​ന്ന​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ ജീ​വ​ന​ക്കാ​ർ താ​മ​സം കൂ​ടാ​തെ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ജ​ന​ങ്ങ​ൾ​ക്കും താ​ഴെ​യാ​ണ് ജീ​വ​ന​ക്കാ​രെ​ന്ന വ​സ്തു​ത മ​റ​ക്ക​രു​തെ​ന്നും മന്ത്രി എ.സി മൊയ്തീൻ പറഞ്ഞു. വ​ണ്ടി​ത്താ​വ​ള​ത്ത് പെ​രു​മാ​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നി​ർ​മി​ച്ച ഓ​ഫീ​സ് കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സംസ്ഥാ​ന​ത്ത് 170 കു​ടും​ബാ​രോ​ഗ്യ ആ​ശു​പ​ത്രി​ക​ൾ തു​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്നും അ​ടു​ത്ത​വ​ർ​ഷം സ​മാ​ന​മാ​യ 500 കേ​ന്ദ്ര​ങ്ങ​ൾ കൂ​ടി തു​ട​ങ്ങു​മെ​ന്നും കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ​ക്ക് വ​രു​മാ​ന വ​ർ​ധ​ന​വി​നു ഉ​ത​കു​ന്ന വി​വി​ധ തൊ​ഴി​ല​ധി​ഷ്ഠി​ത പ​രി​ശീ​ല​നം ന​ല്കു​ന്നു​ണ്ടെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. ച​ട​ങ്ങി​ൽ സം​സ്ഥാ​ന ജ​ല​വി​ഭ​വ മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പെ​രു​മാ​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​മാ​രി​മു​ത്തു സ്വാ​ഗ​തം പ​റ​ഞ്ഞു. സെ​ക്ര​ട്ട​റി ബീ​ഗം സൈ​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ആ​ധു​നി​ക​രീ​തി​യി​ൽ ക​മ്യൂ​ണി​റ്റി​ഹാ​ൾ നി​ർ​മാ​ണ​ത്തി​നു​ള്ള ത​റ​ക്ക​ല്ലി​ട​ലും കു​ടും​ബ​ശ്രീ പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന​പ​ദ്ധ​തി ഉ​ത്പ​ന്ന മൂ​ല്യ​വ​ർ​ധി​ത യു​ണി​റ്റ് ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​ജ​യ​ശ്രീ (പ​ട്ട​ഞ്ചേ​രി), ശ​ശി​ക​ല (പെ​രു​വെ​ന്പ്) പ്ര​സം​ഗി​ച്ചു.