വ​ട​ക്ക​ഞ്ചേ​രി​യി​ൽ ജി​ല്ല​യി​ലെ ആ​ദ്യ ഫു​ഡ്ക്രാ​ഫ്റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഉ​ദ്ഘാ​ട​നം 23ന്
Saturday, July 20, 2019 10:55 PM IST
വ​ട​ക്ക​ഞ്ചേ​രി: ജി​ല്ല​യി​ലെ ആ​ദ്യ ഫു​ഡ്ക്രാ​ഫ്റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം വ​ട​ക്ക​ഞ്ചേ​രി​യി​ൽ 23ന്. ​ രാ​വി​ലെ 11 ന് ​ഷാ ട​വ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ സ​ഹ​ക​ര​ണ ടൂ​റി​സം ദേ​വ​സ്വം​മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

പ​ട്ടി​ക​ജാ​തി-​വ​ർ​ഗ പി​ന്നോ​ക്ക ക്ഷേ​മ​നി​യ​മ സാം​സ്കാ​രി​ക പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ മ​ന്ത്രി എ.​കെ.​ബാ​ല​ൻ അ​ധ്യ​ക്ഷ​നാ​കും.എ​സ്‌സി, എ​സ്ടി, ഒ​ഇ​സി, ഒ​ബി​സി തു​ട​ങ്ങീ​യ പി​ന്നോ​ക്ക വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ല്കി സം​വ​ര​ണ​നി​യ​മ​ങ്ങ​ൾ ഉ​റ​പ്പാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സാ​ങ്കേ​തി​ക പ​ഠ​ന​സൗ​ക​ര്യ​വും ഉ​ണ്ടാ​യി​രി​ക്കും.

നി​ല​വി​ൽ വാ​ട​ക​കെ​ട്ടി​ട​ത്തി​ലാ​ണ് സ്ഥാ​പ​നം പ്ര​വ​ർ​ത്തി​ക്കു​ക. ച​ട​ങ്ങി​ൽ ര​മ്യ ഹ​രി​ദാ​സ് എം​പി വി​ശി​ഷ്ടാ​തി​ഥി​യാ​കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​ശാ​ന്ത​കു​മാ​രി, പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ർ പി.​എം.​അ​ലി അ​സ്ഗ​ർ പാ​ഷ, ജി​ല്ലാ ക​ള​ക്ട​ർ ഡി.​ബാ​ല​മു​ര​ളി, ഫു​ഡ്ക്രാ​ഫ്റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ർ ഷാ​ജി മാ​ധ​വ​ൻ, ആ​ല​ത്തൂ​ർ, കു​ഴ​ൽ​മ​ന്ദം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സി.​കെ.​ചാ​മു​ണ്ണി, ഷേ​ളി, വ​ട​ക്ക​ഞ്ചേ​രി ഫു​ഡ്ക്രാ​ഫ്റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് എ​സ്.​വി​പി​ൻ കു​മാ​ർ, വി​വി​ധ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, സ്ഥി​രം​സ​മി​തി അം​ഗ​ങ്ങ​ൾ, മെ​ന്പ​ർ​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

ടൂ​റി​സം​വ​കു​പ്പി​നു കീ​ഴി​ൽ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി നി​ല​വി​ൽ പ​ന്ത്ര​ണ്ട് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ളാ​ണു​ള്ള​ത്. വ​ർ​ഷ​ത്തി​ൽ 1500 കു​ട്ടി​ക​ൾ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശീ​ല​നം ല​ഭി​ച്ച് ഹോ​സ്പി​റ്റാ​ലി​റ്റി മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്നു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്.