നാ​ഷ​ണ​ൽ സ​യ​ൻ​സ് ഒ​ളി​ന്പ്യാ​ഡ് ഒ​ക്ടോ​ബ​ർ 30, 31 തീ​യ​തി​ക​ളി​ൽ
Saturday, July 20, 2019 10:57 PM IST
കോ​യ​ന്പ​ത്തൂ​ർ: നാ​ഷ​ണ​ൽ സ​യ​ൻ​സ് ഒ​ളി​ന്പ്യാ​ഡ് ഒ​ക്ടോ​ബ​ർ 30, 31 തീ​യ​തി​ക​ളി​ൽ അ​മൃ​ത സ്കൂ​ൾ ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കും. യു​വ​ശാ​സ്ത്ര​ജ്ഞ·ാ​ർ​ക്കാ​യി കോ​ണ്‍​ക്ലേ​വും ര​ണ്ടാ​മ​ത് നാ​ഷ​ണ​ൽ സ​യ​ൻ​സ് ഒ​ളി​ന്പ്യാ​ഡും ന​ട​ത്തും.

ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാം. ഏ​ഴു​മു​ത​ൽ ഒ​ന്പ​താം​ക്ലാ​സ് വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഹൈ​സ്കൂ​ൾ കാ​റ്റ​ഗ​റി​യി​ലും പ​ത്തു​മു​ത​ൽ പ​ന്ത്ര​ണ്ടാം ക്ലാ​സ് വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം. ഇ​തി​നാ​യി സെ​പ്റ്റം​ബ​ർ ആ​റു​വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം.

മാ​ലി​ന്യ​നി​ർ​മാ​ർ​ജ​നം, ജ​ല​സം​ര​ക്ഷ​ണം, ഉൗ​ർ​ജ​സം​രം​ക്ഷ​ണം, ദു​ര​ന്ത​നി​വാ​ര​ണം, കാ​ർ​ഷി​കം, ആ​രോ​ഗ്യ​പ​രി​പാ​ല​നം, അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം ത​ട​യ​ൽ തു​ട​ങ്ങി സ്മാ​ർ​ട്ട് സി​റ്റി​യി​ൽ ഉ​ൾ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളാ​ണ് കോ​ണ്‍​ക്ലേ​വി​ൽ ച​ർ​ച്ച​ചെ​യ്യു​ക. ഡ​ബ്ല്യു​ഡ​ബ്ല്യു​ഡ​ബ്ല്യു.​അ​മൃ​ത​എ​ൻ​എ​സ്ഒ ലോ​ഗ് ഓ​ണ്‍ ചെ​യ്ത് ഇ​തേ​പ്പ​റ്റി​യു​ള്ള വി​ശ​ദ​വി​വ​ര​ങ്ങ​ൾ അ​റി​യാം.