ആ​ത്മ​ഹ​ത്യ​യ്ക്കു ഭാ​ര്യ​യെ പ്രേ​രി​പ്പി​ച്ച ഭ​ർ​ത്താ​വി​ന് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ
Saturday, July 20, 2019 10:57 PM IST
കോ​യ​ന്പ​ത്തൂ​ർ: ആ​ത്മ​ഹ​ത്യ​യ്ക്കു ഭാ​ര്യ​യെ പ്രേ​രി​പ്പി​ച്ച ഭ​ർ​ത്താ​വി​ന് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ വി​ധി​ച്ചു. സെ​ൽ​വ​പു​രം അ​ഡ്വ. ശ​ര​വ​ണ രാ​ജ്കു​മാ​റി (36)നാ​ണ് ശി​ക്ഷ ല​ഭി​ച്ച​ത്. ഇ​യാ​ളു​ടെ ഭാ​ര്യ തി​രു​പ്പൂ​ർ ന​ത്ത​ക്കാ​ടെ​യൂ​ർ യ​മു​നാ​ദേ​വി (30)യാ​ണ് മ​രി​ച്ച​ത്. വീ​ടു​വാ​ങ്ങു​ന്ന​തി​നു 40 ല​ക്ഷം രൂ​പ യ​മു​നാ​ദേ​വി​യു​ടെ വീ​ട്ടി​ൽ​നി​ന്നും വാ​ങ്ങി​ക്കൊ​ണ്ടു​വ​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു ശ​ര​വ​ണ രാ​ജ്കു​മാ​ർ യ​മു​നാ​ദേ​വി​യെ നി​ര​ന്ത​രം പീ​ഡി​പ്പി​ച്ചു.

ഇ​തി​ൽ മ​നം​നൊ​ന്ത് 2013 ജൂ​ണ്‍​മാ​സം യ​മു​നാ​ദേ​വി ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു. സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് പീ​ഡി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് യ​മു​നാ​ദേ​വി ആ​ത്മ​ഹ​ത്യ ചെ​യ്ത​തി​നാ​ൽ തി​രു​പ്പൂ​ർ പോ​ലീ​സ് ശ​ര​വ​ണ​കു​മാ​റി​നെ​തി​രേ കേ​സെ​ടു​ത്തി​രു​ന്നു. തി​രു​പ്പൂ​ർ വ​നി​താ കോ​ട​തി ജ​ഡ്ജി ജ​യ​ന്തി​യാ​ണ് അ​ഡ്വ. ശ​ര​വ​ണ രാ​ജ്കു​മാ​റി​ന് ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ വി​ധി​ച്ച​ത്.