കൃ​ഷി ന​ശി​പ്പി​ച്ച​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണം
Saturday, July 20, 2019 10:57 PM IST
ശ്രീ​കൃ​ഷ്ണ​പു​രം: ക​രി​ന്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പൊ​ന്പ്ര മ​ല​യി​ൽ എം.​എ. പ​ര​മേ​ശ്വ​ര​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​ഞ്ചി​നീ​യ​ർ എ​സ്റ്റേ​റ്റി​ൽ ന​ട​ത്തി​യ വെ​ട്ടി​നി​ര​ത്ത​ലി​നെ​തി​രെ പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം അ​ർ​ദ്ധ രാ​ത്രി​യാ​ണ് സാ​മൂ​ഹ്യ വി​രു​ദ്ധ​ർ 12 ഏ​ക്ക​റോ​ളം സ്ഥ​ല​ത്തെ റ​ബ്ബ​ർ മ​ര​ങ്ങ​ൾ ന​ശി​പ്പി​ച്ച​ത്. പു​തു​ക്കൃ​ഷി ചെ​യ്ത ഏ​ക​ദേ​ശം ആ​യി​ര​ത്തി അ​ഞ്ഞൂ​റി​ല​ധി​കം റ​ബ്ബ​ർ തൈ​ക​ളാ​ണ് ന​ശി​പ്പി​ക്ക​പ്പെ​ട്ട​ത്.​മ​ണ്ണാ​ർ​ക്കാ​ട് പോ​ലീ​സ് കേ​സ്സെ​ടു​ത്തു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.​

കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​തി​ന് നേ​തൃ​ത്വം കൊ​ടു​ത്ത സാ​മൂ​ഹ്യ വി​രു​ദ്ധ​രെ നി​യ​മ​ത്തി​ന്‍റെ മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് കൃ​ഷി​യി​ടം സ​ന്ദ​ർ​ശി​ച്ച സി.​പി.​എം നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.​കൃ​ഷി ന​ശി​പ്പി​ച്ച​വ​രു​ടെ ന​ട​പ​ടി​യെ അ​പ​ല​പി​ക്കു​ന്ന​താ​യി ഏ​രി​യാ സെ​ക്ര​ട്ട​റി എ​ൻ.​ഹ​രി​ദാ​സ​ൻ അ​റി​യി​ച്ചു.​ഏ​രി​യ ക​മ്മി​റ്റി അം​ഗം പി.​അ​ര​വി​ന്ദാ​ക്ഷ​ൻ മാ​സ്റ്റ​ർ,ശ്രീ​കൃ​ഷ്ണ​പു​രം എ​ൽ.​സി സെ​ക്ര​ട്ട​റി കെ.​എ​സ്.​മ​ധു,വാ​ർ​ഡ് മെ​ന്പ​ർ എ.​സു​ന്ദ​ര​ൻ എ​ന്നി​വ​രും സം​ഭ​വ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. കൃ​ഷി​ന​ശി​പ്പി​ച്ച സാ​മൂ​ഹ്യ ദ്രോ​ഹി​ക​ളെ നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് മു​സ്ലീം ലീ​ഗ് ജി​ല്ല ട്ര​ഷ​റ​ർ പി.​എ.​ത​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു.