ആ​രോ​ഗ്യ​സു​ര​ക്ഷാ കാ​ർ​ഡ് വി​ത​ര​ണം
Saturday, July 20, 2019 10:57 PM IST
പാലക്കാട്: പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ ഒ​ന്നാം​ഘ​ട്ട ആ​രോ​ഗ്യ സു​ര​ക്ഷാ പ​ദ്ധ​തി കാ​ർ​ഡ് എ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​തും 2018 19 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യ​തു​മാ​യ ആ​രോ​ഗ്യ ഇ​ൻ​ഷൂ​റ​ൻ​സ് കാ​ർ​ഡ് പു​തു​ക്കാ​ൻ അ​വ​സ​രം. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ നി​ന്നും പോ​സ്റ്റ് ഓ​ഫീ​സ് മു​ഖേ​ന ആ​യു​ഷ്മാ​ൻ ഭാ​ര​ത് (എ.​ബി. പി.​എം.​ജെ.​എ.​വൈ) ക​ത്ത് ല​ഭി​ച്ച കു​ടും​ബ​ങ്ങ​ൾ​ക്കും ക്യാ​ന്പി​ൽ കാ​ർ​ഡ് എ​ടു​ക്കാ​ൻ അ​വ​സ​ര​മു​ണ്ട്.

പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ൽ ജൂ​ലൈ 21 മു​ത​ൽ 31 വ​രെ​യും വ​ട​ക​ര​പ​തി​യി​ലും കോ​ട്ടോ​പ്പാ​ട​ത്തും ജൂ​ലൈ 22 മു​ത​ൽ 24 വ​രെ​യും അ​ന​ങ്ങ​ന​ടി​യി​ൽ ജൂ​ലൈ 22നും 23​നും പൂ​ക്കോ​ട്ടു​കാ​വി​ൽ ജൂ​ലൈ 23നും 24​നും വാ​ണി​യം​ക്കു​ള​ത്ത് ജൂ​ലൈ 24നും 25​നും കൊ​ല്ല​ങ്കോ​ടി​ൽ ജൂ​ലൈ 24 മു​ത​ൽ 26 വ​രെ​യും കോ​ങ്ങാ​ടി​ൽ ജൂ​ലൈ 25 മു​ത​ൽ 27 വ​രെ​യും ച​ള​വ​റ​യി​ലും വെ​ള്ളി​നേ​ഴി​യി​ലും ക​ട​ന്പ​ഴി​പ്പു​റ​ത്തും ജൂ​ലൈ 27നും 28​നും ക​രി​ന്പു​ഴ​യി​ലും ശ്രീ​കൃ​ഷ്ണ​പു​ര​ത്തും ജൂ​ലൈ 29നും 30​നും ആ​ണ് ക്യാ​ന്പ്. അ​ത​ത് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ലാ​ണ് ക്യാ​ന്പ് ന​ട​ക്കു​ക​യെ​ന്ന് ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. കാ​ർ​ഡ് പു​തു​ക്കാ​ൻ കു​ടും​ബ​ത്തി​ലെ ഒ​രു അം​ഗം ആ​ർ.​എ​സ്.​ബി.​വൈ കാ​ർ​ഡ് അ​ല്ലെ​ങ്കി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ക​ത്ത്, റേ​ഷ​ൻ കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡ്, 50 രൂ​പ​യു​മാ​യി അ​ത​ത് കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്ത​ണം. ഫോ​ണ്‍: 7356601431.