വാ​യ​നാ സ​ർ​വേ
Saturday, July 20, 2019 10:58 PM IST
പാ​ല​ക്കാ​ട്: താ​ലൂ​ക്കു​ത​ല വാ​യ​നാ സ​ർ​വേ ഉ​ദ്ഘാ​ട​നം ചെ​റു​ക​ഥാ​കൃ​ത്ത് ശ്രീ​കൃ​ഷ്ണ​പു​രം മോ​ഹ​ൻ​ദാ​സ് പു​തു​പ്പ​രി​യാ​രം മേ​ലെ മു​ര​ളി ചൈ​ത​ന്യ വീ​ട്ടി​ൽ അ​ന​ർ​ട്ട് പ്രോ​ഗ്രാം ഓ​ഫീ​സ​റാ​യ പി.​ജ​യ​ച​ന്ദ്ര​ന് സ​ർ​വേ ഫോ​റം ന​ല്കി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി വി.​ര​വീ​ന്ദ്ര​ൻ പ്ര​സം​ഗി​ച്ചു. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ അം​ഗ​വും സ​ർ​വേ ഇ​ൻ​വി​ജി​ലേ​റ്റ​ർ​മാ​യ പി.​ടി.​സു​ദേ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത്യാ​ഗ​രാ​ജ​ൻ മാ​സ്റ്റ​ർ സ്വാ​ഗ​ത​വും പ്ര​താ​പ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.അ​ക്ഷ​രാ റീ​ഡിം​ഗ് റൂം ​പ്ര​വ​ർ​ത്ത​ക​രും ദേ​ശീ​യ റീ​ഡിം​ഗ് റൂം ​ലൈ​ബ്ര​റി​യു​ടെ പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു.