ഭ​ര​ണ​സ​മി​തി​യോ​ഗം ബ​ഹി​ഷ്ക​രി​ച്ചു
Saturday, July 20, 2019 10:58 PM IST
അ​യി​ലൂ​ർ: വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ്ര​തി​പ​ക്ഷ വാ​ർ​ഡു​ക​ളി​ൽ വി​ചേ​വ​നം കാ​ണി​ക്കു​ന്ന​തി​ലും പ​രി​പാ​ടി​ക​ളി​ൽ ഒ​ഴി​വാ​ക്കു​ന്ന​തി​ലും പ്ര​തി​ഷേ​ധി​ച്ച് അ​യി​ലൂ​ർ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ൽ​നി​ന്ന് യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ഇ​റ​ങ്ങി​പ്പോ​യി.

ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ന​ട​ത്തി​യ ആ​യു​ർ​വേ​ദ ക്യാ​ന്പ് പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളെ അ​റി​യി​ച്ചി​ല്ലെ​ന്നും വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​ക്കു​ന്നി​ല്ലെ​ന്നും തി​രു​വ​ഴി​യാ​ട് അ​ങ്ക​ണ​വാ​ടി​യ്ക്ക് കു​ടി​വെ​ള്ള ക​ണ​ക്ഷ​ൻ ന​ല്കു​ന്ന​തി​ൽ അ​നാ​സ്ഥ കാ​ണി​ക്കു​ന്നു​വെ​ന്നും ആ​ശ്ര​യ​പ​ദ്ധ​തി​യി​ലെ ഗു​ണ​ഭോ​ക്താ​ക്ക​ളെ അ​കാ​ര​ണ​മാ​യി ഒ​ഴി​വാ​ക്കു​ന്ന​താ​യും അം​ഗ​ങ്ങ​ൾ ആ​രോ​പി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​വും ഡി​സി​സി സെ​ക്ര​ട്ട​റി​യു​മാ​യ എം.​പ​ത്മ​ഗി​രീ​ശ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​വും മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​യ എ​സ്.​എം.​ഷാ​ജ​ഹാ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മോ​ളി സ​ണ്ണി, പ​ങ്ക​ജം ബാ​ല​കൃ​ഷ്ണ​ൻ, എ.​സു​ഗ​ന്തി എ​ന്നി​വ​രാ​ണ് യോ​ഗം ബ​ഹി​ഷ്ക​രി​ച്ച​ത്.