ചി​റ്റൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കു​ മു​ന്നി​ൽ മ​തി​ൽ പു​ന​ർ​നി​ർ​മി​ക്ക​ണം
Saturday, July 20, 2019 10:59 PM IST
ചി​റ്റൂ​ർ: താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കു മു​ന്നി​ൽ റോ​ഡി​ലേ​ക്ക് ചെ​രിഞ്ഞു ​അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള മ​തി​ൽ പൊ​ളി​ച്ച് പു​ന​ർ​നി​ർ​മിക്ക​ണ​മെ​ന്ന് ആ​ശു​പ​ത്രി സം​ര​ക്ഷ​ണ​സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഏ​ക​ദേ​ശം നാ​ല്പ​തു​വ​ർ​ഷം മു​ന്പ് നി​ർ​മി​ച്ച മ​തി​ലി​ന്‍റെ കാ​ല​പ്പ​ഴ​ക്കം മു​ലം റോ​ഡി​ലേ​ക്ക് ചെ​രി​ഞ്ഞു നി​ൽ​ക്കു​ക​യാ​ണ്.

ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള രോ​ഗി​ക​ളും സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ളും റോ​ഡി​ന്‍റെ വീ​തി​കു​റ​വു കാ​ര​ണം മ​തി​ലി​നു സ​മീ​പ​ത്തു​കൂ​ടി​യാ​ണ് പോ​കു​ന്ന​ത്. ചി​റ്റൂ​ർ -കൊ​ഴി​ഞ്ഞാ​ന്പാ​റ പ്ര​ധാ​ന പാ​ത​യെ​ന്ന​തി​നാ​ൽ ഇ​ട​തടവി​ല്ലാ​തെ വാ​ഹ​ന​സ​ഞ്ചാ​ര​മു​ള്ള പാ​ത​യാ​ണി​ത്. മ​ഴ ശ​ക്ത​മാ​യാ​ൽ ഏ​തു​നി​മി​ഷ​വും നി​ലം​പ​തി​ക്കു​ന്ന സ്ഥി​തി​യി​ലാ​ണ്.​പ​ക​ൽ​സ​മ​യ​ത്ത് മ​തി​ൽ വീ​ണാ​ൽ അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ളു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നും യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. സ​മി​തി ചെ​യ​ർ​മാ​ൻ ക​ണ​ക്ക​ന്പാ​റ ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.