മഴ കനത്തു; റോഡുകൾ വെള്ളക്കെട്ടിൽ
Saturday, July 20, 2019 10:59 PM IST
വ​ട​ക്ക​ഞ്ചേ​രി: മ​ഴ ക​ന​ത്ത​തോ​ടെ റോ​ഡു​ക​ളെ​ല്ലാം വെ​ള്ള​ക്കെ​ട്ടി​ലാ​യി. മ​ഴ​വെ​ള്ളം ഒ​ഴു​കി​പോ​കാ​ൻ റോ​ഡു​വ​ശ​ങ്ങ​ളി​ൽ ചാ​ലു​ക​ളി​ല്ലാ​ത്ത​താ​ണ് വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​ക്കി റോ​ഡു​ക​ൾ ത​ക​രു​ന്ന​ത്. മം​ഗ​ലം-​ഗോ​വി​ന്ദാ​പു​രം സം​സ്ഥാ​ന​പാ​ത​യി​ൽ മു​ട​പ്പ​ല്ലൂ​ർ ജം​ഗ്ഷ​നി​ലെ വെ​ള്ള​ക്കെ​ട്ടി​ന് വ​ർ​ഷ​ങ്ങ​ളു​ടെ കാ​ല​പ്പ​ഴ​ക്ക​മു​ണ്ടെ​ങ്കി​ലും പൊ​തു​മ​രാ​മ​ത്ത് റോ​ഡ്സ് വി​ഭാ​ഗ​വും വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്തും പ​ര​സ്പ​രം പ​ഴി​ചാ​രി ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ​നി​ന്നും എ​ല്ലാ​വ​രും ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​ണെ​ന്നാ​ണ് എ​ല്ലാ​വ​രും ഒ​ഴി​ഞ്ഞു മാ​റു​ക​യാ​ണെ​ന്നാ​ണ് വ്യാ​പാ​രി​ക​ളും താ​മ​സ​ക്കാ​രും പ​റ​യു​ന്ന​ത്.

ഒ​രു​വ​ർ​ഷം​മു​ന്പ് 25 ല​ക്ഷം രൂ​പ ചെ​ല​വി​ൽ ജം​ഗ്ഷ​നി​ൽ കാ​ന​നി​ർ​മി​ച്ചെ​ങ്കി​ലും ഇ​വി​ടെ​നി​ന്നു​ള്ള വെ​ള്ളം ഒ​ഴു​കി​പോ​കാ​ൻ വ​ഴി ക​ണ്ടെ​ത്തി​യി​ല്ല. ഇ​തി​നാ​ൽ മ​ഴ​പെ​യ്താ​ൽ മു​ട​പ്പ​ല്ലൂ​ർ ടൗ​ണ്‍ വെ​ള്ള​ത്തി​ൽ മു​ങ്ങും.

ക​ട​ക​ളി​ലേ​ക്കും വീ​ടു​ക​ളി​ലേ​ക്കും വെ​ള്ളം ക​യ​റും. മം​ഗ​ലം​പാ​ല​ത്തി​നു​സ​മീ​പം യ​ത്തീം​ഖാ​ന​യ്ക്കു മു​ന്നി​ൽ ദേ​ശീ​യ​പാ​ത​യി​ലേ​ക്കു​ള്ള ബൈ​പാ​സ് റോ​ഡ് കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് ഉ​യ​ർ​ത്തി നി​ർ​മി​ച്ച​ത് ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു മുന്പു ​മാ​ത്ര​മാ​ണ്. കോ​ണ്‍​ക്രീ​റ്റിം​ഗി​ൽ അ​പാ​ക​ത​ക​ൾ വ​ന്ന​പ്പോ​ൾ അ​തി​നു മു​ക​ളി​ൽ ടാ​റിം​ഗ് ന​ട​ത്തി അ​പാ​ക​ത​ക​ൾ മൂ​ടി​വ​ച്ചു. എ​ന്നാ​ൽ മ​ഴ ശ​ക്തി​പ്പെ​ട്ട​തോ​ടെ ഇ​പ്പോ​ൾ ഇ​വി​ടെ വെ​ള്ള​ക്കെ​ട്ടും റോ​ഡു​ത​ക​ർ​ച്ച​യും ഉ​ണ്ടാ​കു​ന്ന സ്ഥി​തി​യാ​ണ്.

ഇ​വി​ട​ത്തെ വെ​ള്ള​വും ഒ​ഴു​കി​പോ​കു​ന്ന​തി​നു വ​ഴി​യി​ല്ല. ന​ല്ല മ​ഴ​പെ​യ്താ​ൽ മൂ​ന്ന​ടി​യോ​ളം റോ​ഡി​ൽ വെ​ള്ളം പൊ​ങ്ങും. ര​ണ്ടു​മാ​സം വാ​ഹ​നം നി​രോ​ധി​ച്ച് പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ന്ന പ​ണി​ക​ളാ​ണ് കോ​ലം​കെ​ട്ട മ​ട്ടി​ലാ​യി​ട്ടു​ള്ള​ത്. റോ​ഡ് നി​ർ​മാ​ണ​ത്തി​ലെ അ​ഴി​മ​തി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഇ​വി​ടെ കൊ​ടി​നാ​ട്ടി. പൈ​പ്പു​ക​ൾ റോ​ഡി​ലി​ട്ട് ഉ​പ​രോ​ധം ന​ട​ത്തി.

ദേ​ശീ​യ​പാ​ത​യോ​ടു ചേ​ർ​ന്നു​കി​ട​ക്കു​ന്ന തേ​നി​ടു​ക്ക്-​പ​രു​വാ​ശേ​രി റോഡ് ​വ​ലി​യ​കു​ളം പോ​ലെ​യാ​ണ് ഇ​പ്പോ​ൾ. താ​ഴ്ന്നു കി​ട​ക്കു​ന്ന റോ​ഡി​ൽ​നി​ന്നും വെ​ള്ളം ഒ​ഴി​ഞ്ഞു​പോ​കാ​ൻ വ​ഴി​യി​ല്ല. തു​ട​ർ​ച്ച​യാ​യി മ​ഴ പെ​യ്താ​ൽ റോ​ഡി​ലെ ചെ​ളി​വെ​ള്ളം മു​ഴു​വ​ൻ വീ​ടു​ക​ളി​ലേ​ക്ക് ക​യ​റും.