നാ​യ്ക്ക​ർ​പാ​ടി​യി​ൽ ജീ​പ്പ് ത​ല​കീ​ഴാ​യി മ​റി​ഞ്ഞു; വി​ദ്യാ​ർ​ഥി മ​രി​ച്ചു
Sunday, July 21, 2019 2:06 AM IST
അ​ഗ​ളി: നാ​യ്ക​ർ​പാ​ടി​യി​ൽ ജീ​പ്പ് ത​ല​കീ​ഴാ​യി മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വി​ദ്യാ​ർ​ഥി മ​രി​ച്ചു. കോ​ട്ട​ത്ത​റ ആ​രോ​ഗ്യ​മാ​താ ജം​ഗ്ഷ​നി​ൽ അ​യ്യാ​സ്വാ​മി, ചി​ത്ര ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ക​റു​പ്പു​സ്വാ​മി (16) ആ​ണ് മ​രി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ ഡ്രൈ​വ​ർ പ​ട്ടി​മാ​ളം സ്വ​ദേ​ശി പ​ര​മേ​ശ്വ​ര​നെ കോ​ട്ട​ത്ത​റ ട്രൈ​ബ​ൽ സ്പെ​ഷ്യ​ലി​റ്റി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചു മ​ണി​യോ​ടെ ആ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ടം ന​ട​ന്ന​യു​ട​ൻ ക​റു​പ്പു​സ്വാ​മി​യെ കോ​ട്ട​ത്ത​റ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​ട്ട​ത്തു​കാ​ട് ഏ​രീ​സ് പോ​ളി​ടെ​ക്നി​ക് കോ​ള​ജ് വി​ദ്യാ​ർ​ത്ഥി​യാ​യി​രു​ന്നു.

ഏ​ക സ​ഹോ​ദ​ര​ൻ, അ​രു​ൾ. അ​ഗ​ളി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.