ബോ​ധ​വ​ൽ​ക്ക​ര​ണം
Sunday, July 21, 2019 11:56 PM IST
നെന്മാ​റ: സ്വ​ച്ഛ് ഭാ​ര​ത് സ​മ്മ​ർ ഇ​ന്‍റേണ്‍​ഷി​പ്പ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നെ​ഹ്റു യു​വ​കേ​ന്ദ്ര​യും, ചി​റ്റി​ല്ല​ഞ്ചേ​രി സൃ​ഷ്ടി ആ​ർ​ട്സ് ആ​ന്‍റ് സ്പോ​ർ​ട്സ് ക്ല​ബ്ബും ശു​ചി​ത്വ ബോ​ധ​വ​ൽ​ക്ക​ര​ണ​പ​രി​പാ​ടി ന​ട​ത്തി.
മാ​ലി​ന്യ​ങ്ങ​ൾ ഉ​റ​വി​ട​ത്തി​ൽ ത​ന്നെ സം​സ്ക്ക​രി​ക്കു​ക, പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗം കു​റ​യ്ക്കു​ക, വ്യ​ക്തി ശു​ചി​ത്വം പാ​ലി​ക്കു​ക എ​ന്നി​വ​യു​ൾ​കൊ​ള്ളു​ന്ന ല​ഘു​ലേ​ഖ​ക​ളും വി​ത​ര​ണം ചെ​യ്തു. 50 മ​ണി​ക്കൂ​ർ നീ​ണ്ടു നി​ൽ​ക്കു​ന്ന ഇ​ന്േ‍​റ​ണ്‍​ഷി​പ്പ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി ന​ട​ന്ന​ത്. സൃ​ഷ്ടി ക്ല​ബ്ബ് പ്ര​സി​ഡ​ന്‍റ് എം.​വി.​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി എം.​മു​ജീ​ബ് റ​ഹി​മാ​ൻ അ​ധ്യ​ക്ഷ​നാ​യി. നെ​ഹ്റു യു​വ​കേ​ന്ദ്ര വൊ​ള​ണ്ടി​യ​ർ കി​ര​ണ്‍, എം.​സു​കു​മാ​ര​ൻ, പി.​അ​ഖി​ൽ, ശ്രു​തി, സ്നേ​ഹ, ഫാ​നി​ഷ് ലാ​ൽ, യു. ​അ​ഭി​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.