പൊ​തു​മേ​ഖ​ല​യ്ക്ക് കാ​വ​ലാ​ളാ​കു​ക: എം.​ബി.​രാ​ജേ​ഷ്
Sunday, July 21, 2019 11:56 PM IST
പാ​ല​ക്കാ​ട്: രാ​ഷ്ട്ര​പു​രോ​ഗ​തി​യി​ൽ നി​ർ​ണാ​യ​ക സ്വാ​ധീ​നം ചെ​ലു​ത്തി​യ ബാ​ങ്ക് ദേ​ശ​സാ​ത്ക​ര​ണം വ​ഴി രൂ​പ​പ്പെ​ട്ടു​വ​ന്ന പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളും സാ​മൂ​ഹ്യ ബാ​ങ്കിം​ഗ് സം​വി​ധാ​ന​വും മോ​ദി ഭ​ര​ണ​ത്തി​നു കീ​ഴി​ൽ ത​ക​ർ​ക്ക​പ്പെ​ടു​ക​യാ​ണെ​ന്ന് മു​ൻ എം​പി എം.​ബി.​രാ​ജേ​ഷ് ചൂ​ണ്ടി​ക്കാ​ട്ടി. ബി​ഇ​എ​ഫ്ഐ ജി​ല്ലാ​ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ബാ​ങ്ക് ദേ​ശ​സാ​ത്ക​ര​ണ​ത്തി​ന്‍റെ അ​ന്പ​താം വാ​ർ​ഷി​ക ദി​നാ​ച​ര​ണ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ട്രാ​ഫി​ക് ബോ​ധ​വ​ൽ​ക്ക​ര​ണം

നെന്മാ​റ: തി​രു​വ​ഴി​യാ​ട് ഗ​വ.​ഹൈ​സ്ക്കൂ​ളി​ലെ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡു സു​ര​ക്ഷാ ബോ​ധ​വ​ൽ​ക്ക​ര​ണം ന​ട​ത്തി. നെന്മാ​റ സി.​ഐ ദീ​പ​കു​മാ​ർ നേ​തൃ​ത്വം ന​ൽ​കി. അ​യി​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം എം.​പ​ത്മ​ഗി​രീ​ശ​ൻ, ക​മ്മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​ദി​നേ​ഷ് കു​മാ​ർ, ആ​ഷ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സ​നു​പ്, മാ​ധ​വ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ബോ​ധ​വ​ൽ​ക്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്കൂ​ളി​നു മു​ന്നി​ലെ ഹം​പ് വെ​ള്ള നി​റ​മ​ടി​ച്ചു മാ​ർ​ക്കു ചെ​യ്തു.