ഭി​ന്ന​ശേ​ഷി​ക്കാ​രി​ക്ക് കി​ട​ക്കാ​ൻ വ്യ​ത്യ​സ്ത ക​ട്ടി​ലൊ​രു​ക്കി വി​എ​എ​ൽ​പി സ്കൂ​ൾ
Sunday, July 21, 2019 11:56 PM IST
മ​ണ്ണാ​ർ​ക്കാ​ട്: പു​റ്റാ​നി​ക്കാ​ട് വി ​എ എ​ൽ പി ​സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ൾ അ​ന്പാ​ഴ​ക്കോ​ട് വീ​ര​മം​ഗ​ലം ബ​ഷീ​റി​ന്‍റെ ഓ​ട്ടി​സം ബാ​ധി​ച്ച മ​ക​ൾ​ക്ക് കി​ട​ക്കാ​ൻ വ്യ​ത്യ​സ്ത​മാ​യ ക​ട്ടി​ലൊ​രു​ക്കി. പാ​ഥ​മി​ക കാ​ര്യ​ങ്ങ​ളും കു​ളി​യും ഉ​റ​ക്ക​വു​മെ​ല്ലാം ഈ ​ക​ട്ടി​ലി​ൽ കി​ട​ന്നു കൊ​ണ്ട് ത​ന്നെ ചെ​യ്യാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ലു​ള്ള വ്യ​ത്യ​സ്ത​മാ​യ ക​ട്ടി​ലാ​ണ് ന​ൽ​കി​യ​ത്. പൂ​ർ​ണ്ണ​മാ​യും ച​ല​ന​ശേ​ഷി​യി​ല്ലാ​ത്ത ഈ ​കു​ട്ടി​ക്ക് ഈ ​സം​ര​ഭം ഏ​റെ ഉ​പ​കാ​ര​മാ​ണെ​ന്ന് കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ൾ പ​റ​ഞ്ഞു.
സ്കൂ​ൾ കാ​രു​ണ്യ​നി​ധി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്.. കു​ട്ടി​ക​ളി​ൽ സ​ഹ​ജീ​വി​ക​ളോ​ടു​ള്ള സ്നേ​ഹം ,ക​രു​ണ, എ​ന്നി​വ വ​ർ​ധി​പ്പി​ക്കാ​ൻ ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ കൊ​ണ്ട് ക​ഴി​യു​മെ​ന്ന് അ​വ​രു​ടെ വീ​ട്ടി​ൽ വെ​ച്ച് ന​ട​ന്ന ക​ട്ടി​ൽ കൈ​മാ​റ​ൽ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത് കൊ​ണ്ട് പി​ടി​എ പ്ര​സി​ഡ​ന്‍റ്് സി.​മൊ​യ്തീ​ൻ കു​ട്ടി പ​റ​ഞ്ഞു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ കെ.​വി​പി​ൻ ,ഷൗ​ക്ക​ത്ത​ലി അ​ധ്യാ​പ​ക​രാ​യ കെ.​ഹം​സ ,മു​ഹ​മ്മ​ദ് ന​സീ​ഹ് .പി.​കെ തു​ട​ങ്ങി​യ​വ​രും സ്കൂ​ളി​ലെ വി​ദ്യാ​ർ​ത്ഥി​ക​ളാ​യ ബാ​സി​ൽ അ​മീ​ൻ ,സ​ന ന​സ്റി​ൻ, മു​ഫീ​ദ, അ​ദ്നാ​ൻ ,സ്വാ​ലി​ഹ്, അ​ർ​ച്ച​ന, സ്നേ​ഹ, തു​ട​ങ്ങി​യ​വ​രും നേ​തൃ​ത്വം ന​ൽ​കി.