സൈ​ല​ന്‍റ് വാ​ലി ഫു​ട്ബാ​ൾ ടീം ​ രൂ​പീ​ക​രി​ച്ചു
Sunday, July 21, 2019 11:58 PM IST
അ​ഗ​ളി: സൈ​ല​ന്‍റ് വാ​ലി ദേ​ശീ​യോ​ദ്യാ​ന​ത്തി​ലെ ഉ​ണ​ർ​വ് ആ​ദി​വാ​സി യു​വ​ജ​ന​കേ​ന്ദ്ര​ത്തി​ന് കീ​ഴി​ൽ ഫു​ട്ബാ​ൾ രൂ​പീ​ക​രി​ച്ചു. അ​ട്ട​പ്പാ​ടി​യി​ലെ വി​വി​ധ മേ​ഘ​ല​ക​ളി​ൽ നി​ന്ന് തി​ര​ഞെ​ടു​ക്ക​പ്പെ​ട്ട യു​വാ​ക്ക​ൾ​ക്കാ​യി ന​ട​ത്തി​യ 30 ദി​വ​സ​ത്തെ കോ​ച്ചിം​ഗ് ക്യാ​ന്പി​നൊ​ടു​വി​ലാ​ണ് 23 അം​ഗ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ച​ത്. രാ​വി​ലെ 11 ന് ​മു​ക്കാ​ലി ഫോ​റ​സ്റ്റ് ഡോ​ർ​മി​റ്റ​റി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സൈ​ല​ന്‍റ് വാ​ലി വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ സാ​മു​വ​ൽ വി .​പ​ച്ചൗ ജേ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു. ഭ​വാ​നി അ​സി​സ്റ്റ​ന്‍റ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ . ആ​ശാ​ല​ത സ്വാ​ഗ​ത​മാ​ശം​സി​ച്ചു. സൈ​ല​ന്‍റ് വാ​ലി അ​സി​സ്റ്റ​ന്‍റ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ അ​ജ​യ ഘോ​ഷ് സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ന​ട​ത്തി. കോ​ച്ച് സ​വാ​ദ് , ഡെ​പ്യൂ​ട്ടി റേ​ഞ്ച​ർ മു​ഹ​മ്മ​ദ് ഹാ​ഷിം എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഉ​ണ​ർ​വ് കോ​ഡി​നേ​റ്റ​ർ അ​മീ​ൻ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു