തകർച്ചയിലാണ് ഈ ബസ് കാ​ത്തി​രി​പ്പു കേ​ന്ദ്രം
Sunday, July 21, 2019 11:58 PM IST
മേ​ലാ​ർ​ക്കോ​ട്: ചി​റ്റി​ല​ഞ്ചേ​രി ജം​ഗ്ഷ​നി​ലെ ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്രം ത​ക​ർ​ച്ചാ​ഭീ​ഷ​ണി​യി​ൽ. നി​ല​വി​ൽ ഇ​വി​ടെ ആ​ർ​ക്കും കാ​ത്തി​രി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. നി​ല​വി​ൽ യാ​ത്ര​ക്കാ​ർ കൈ​ക്കു​ഞ്ഞു​ങ്ങ​ളു​മാ​യി ക​ട​ക​ൾ​ക്കു​മു​ന്നി​ലും വ​രാ​ന്ത​യി​ലു​മാ​ണ് നി​ല്ക്കു​ന്ന​ത്.
ഇ​തു​മൂ​ലം ക​ട​ക​ളി​ലേ​ക്ക് ആ​ളെ​ത്തു​ന്നി​ല്ലെ​ന്ന പ​രാ​തി വ്യാ​പാ​രി​ക​ൾ​ക്കു​ണ്ട്. മം​ഗ​ലം-​ഗോ​വി​ന്ദാ​പു​രം സം​സ്ഥാ​ന​പാ​ത​യി​ൽ മം​ഗ​ല​ത്തു​നി​ന്നും വ​രു​ന്പോ​ൾ ആ​ദ്യം കാ​ണു​ന്ന മു​ട​പ്പ​ല്ലൂ​ർ ജം​ഗ്ഷ​ൻ ജ​ന​പ്ര​തി​നി​ധി​യു​ടെ വി​ക​സ​ന​ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് പു​തു​ക്കി പ​ണി​തി​രു​ന്നു. തു​ട​ർ​ന്നു​ള്ള ജം​ഗ്ഷ​നാ​യ ചി​റ്റി​ല​ഞ്ചേ​രി​യി​ൽ നെന്മാറ, പാ​ല​ക്കാ​ട്, തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ എ​ത്താ​റു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കാ​ത്തി​രി​പ്പു​കേ​ന്ദ്രം പു​തു​ക്കി​പ​ണി​ത് പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.