ഒൗ​ഷ​ധ​വ​ണ്ടി പ്ര​യാ​ണം ന​ട​ത്തി
Sunday, July 21, 2019 11:58 PM IST
ശ്രീ​കൃ​ഷ്ണ​പു​രം: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ മ​ഴ​ക്കാ​ല ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും ആ​രോ​ഗ്യ​ജാ​ഗ്ര​ത പ​രി​പാ​ടി​ക​ളു​ടെ​യും ഭാ​ഗ​മാ​യി ഒൗ​ഷ​ധ​വ​ണ്ടി പ്ര​യാ​ണം ന​ട​ത്തി.
ഹോ​മി​യോ,ആ​യു​ർ​വ്വേ​ദ ,ഡി​സ്പെ​ൻ​സ​റി​ക​ളി​ലെ​യും കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഡോ​ക്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​നി പ്ര​തി​രോ​ധ​ത്തി​നു​ള്ള മ​രു​ന്നു​ക​ളും കൊ​തു​കു ന​ശീ​ക​ര​ണ​ത്തി​നു​ള്ള അ​പ​രാ​ജി​ത ധൂ​പ​ചൂ​ർ​ണ​വും വി​ത​ര​ണം ചെ​യ്തു. ആ​രോ​ഗ്യ സ​ന്ദേ​ശ​യാ​ത്ര​യും ഒൗ​ഷ​ധ​വ​ണ്ടി​യു​ടെ ഭാ​ഗ​മാ​യു​ണ്ടാ​യി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എ​ൻ.​ഷാ​ജു​ശ​ങ്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​കെ.​ഗം​ഗാ​ധ​ര​ൻ മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗം ഉ​ഷാ​കു​മാ​രി, ഡോ. ​ധ​ന്യ, ഡോ.​മോ​ഹ​ന​ൻ, ഡോ. ​മി​നി മാ​ത്യൂ, ഗീ​ത, വി​നോ​ദ്, ജ​യ കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 14 കേ​ന്ദ്ര​ങ്ങ​ളി​ലെ ഒൗ​ഷ​ധ​വി​ത​ര​ണ​ത്തി​നു ശേ​ഷം ച​ന്ത​പ്പു​ര​യി​ൽ സ​മാ​പി​ച്ചു.