പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ൾ ഓ​ഗ​സ്റ്റിൽ തുടങ്ങും
Sunday, July 21, 2019 11:58 PM IST
ശ്രീ​കൃ​ഷ്ണ​പു​രം: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് നേ​തൃ​ത്വ​ത്തി​ൽ പ​ട്ടി​ക​ജാ​തി കോ​ള​നി കേ​ന്ദ്ര​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യി ന​ട​ന്നു​വ​രു​ന്ന പ​ഠ​ന പി​ന്തു​ണാ സം​വി​ധാ​ന​മാ​യ അ​യ്യ​ങ്കാ​ളി പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ൾ നാ​ലാം വ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്നു. ബ്ലോ​ക്ക് പ​രി​ധി​യി​ലെ ആ​റു ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കോ​ള​നി​കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് അ​ഞ്ചു​മു​ത​ൽ പ​ത്തു​വ​രെ ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി ക്ലാ​സു​ക​ൾ ന​ട​ത്തു​ന്ന​ത്. ഈ ​വ​ർ​ഷ ക്ലാ​സു​ക​ൾ ഓ​ഗ​സ്റ്റ് ഒ​ന്നി​ന് ആ​രം​ഭി​ക്കും. ക്ലാ​സെ​ടു​ക്കു​ന്ന ട്യൂ​ട്ട​ർ​മാ​ർ​ക്കു​ള്ള ശി​ല്പ​ശാ​ല​യും എ​സ്എ​സ്.​എ​ൽ​സി പ​രീ​ക്ഷ​യി​ൽ വി​ജ​യി​ച്ച അ​യ്യ​ങ്കാ​ളി പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളി​ലെ 34 വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​ള്ള അ​നു​മോ​ദ​ന​വും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്നു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​അ​ര​വി​ന്ദാ​ക്ഷ​ൻ മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.