ചാ​റ​ൽ​മ​ഴ​യി​ലും വെ​ള്ള​ത്തി​ൽ മു​ങ്ങും പ്ര​ധാ​ന​പാ​ത
Sunday, July 21, 2019 11:59 PM IST
ചി​റ്റൂ​ർ: ചാ​റ​ൽ മ​ഴ ഉ​ണ്ടാ​യാ​ലും വ​ണ്ടി​ത്താ​വ​ളം സ​ഹ​ക​ര​ണ ബാ​ങ്കി​നു മു​ന്നി​ലു​ള്ള പ്ര​ധാ​ന പാ​ത​യി​ലെ വെ​ള്ള​ക്കെ​ട്ട് യാ​ത്ര ക്കാ​ർ​ക്ക് തീ​രാ​ദു​രി​തം സ​മ്മാ​നി​ക്കു​ന്നു.
റോ​ഡി​ന്‍റെ തെ​ക്കു ഭാ​ഗ​ത്തെ ചെ​രി​വാ​ണ് വെ​ള്ളം കു​ളം പോ​ലെ കെ​ട്ടി നി​ൽ​ക്കാ​ൻ കാ​ര​ണ​മാ​യി​രി​ക്കു​ന്ന​ത്. വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്പോ​ൾ മ​ലി​ന
ജ​ലം കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ ദേ​ഹ​ത്ത് തെ​റി​ച്ച് മ​ലി​ന​മാ​വു​ന്ന തും ​ഇ​തി​ന്‍റെ പേ​രി​ൽ വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​രു​മാ​യി വ​ഴ​ക്കു​ണ്ടാ​വു​ന്ന​തും പ​തി​വു​കാ​ഴ്ച​യാ​ണ്. വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്പോ​ൾ ചെ​ളി വെ​ള്ളം സ​മീ​പ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് തെ​റി​ച്ച് വി​ൽ​പ്പ​ന ഉ​രു​പ്പ​ടി​ക​ൾ മ​ലി​ന​മാ​വു​ന്നു​ണ്ട്.
അ​ഞ്ചു വ​ർ​ഷം മു​ന്പാ​ണ് ഒ​രു കി​ലോ​മീ​റ്റ​റി​നു ഒ​രു കോ​ടി രൂ​പ​ചി​ല​വി​ൽ മീ​നാ​ക്ഷി​പു​രം -കൊ​ടു​വാ​യൂ​ർ പാ​ത നി​ർ​മ്മി​ച്ചു. കു​റ്റി​പ്പു​റ​ത്തെ ഒ​രു ഏ​ജ​ൻ​സി​യാ​ണ് റോ​ഡ്നി​ർ​മ്മാ​ണം ന​ട​ത്തി​യ​ത്. അ​ഞ്ചു​വ​ർ​ഷ​ത്തെ റോ​ഡി​ന്‍റെ സം​ര​ക്ഷ ണ​ച്ചു​മ​ത​ല ഈ ​ഏ​ജ​ൻ​സി​ക്കാ​ണ്. എ​ന്നാ​ൽ നി​ർ​മ്മാ​ണം പൂ​ർ​ത്തിയാ​യി സ്ഥ​ലം വി​ട്ട​ശേ​ഷം ഇ​വി​ടേ​യ്ക്ക് തി​രി​ഞ്ഞു നോ​ക്കി​യി​ട്ടി​ല്ലെ​ന്ന​താ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​രോ​പ​ണം. പ്രതിഷേ ധവും ശക്തമാണ്.