ബോ​ധ​വ​ത്ക​ര​ണ​യോ​ഗം ന​ട​ത്തി
Sunday, July 21, 2019 11:59 PM IST
മ​ണ്ണാ​ർ​ക്കാ​ട്: നാ​ര​ങ്ങ​പ്പ​റ്റ​യി​ൽ ജ​ന​മൈ​ത്രി പോ​ലീ​സ് സു​ര​ക്ഷാ ബോ​ധ​വ​ത്ക്ക​ര​ണ യോ​ഗം ന​ട​ത്തി. നാ​ര​ങ്ങ​പ്പ​റ്റ റെ​സി​ഡ​ൻ​സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​നും മ​ണ്ണാ​ർ​ക്കാ​ട് ജ​ന​മൈ​ത്രി പോ​ലീ​സും സം​യു​ക്ത​മാ​യി സു​ര​ക്ഷ​ബോ​ധ​വ​ൽ​ക്ക​ര​ണ യോ​ഗം ന​ട​ത്തി. പ്ര​ദേ​ശ​ത്ത് മോ​ഷ​ണം ഉ​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ജ​ന​ങ്ങ​ളെ ബോ​ധ​വ​ൽ​ക്ക​രി​ക്കു​ക​യാ​ണ് ല​ക്ഷ്യം. മ​ണ്ണാ​ർ​ക്കാ​ട് എ​സ്.​ഐ അ​രു​ണ്‍​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വീ​ടു​ക​ളി​ൽ മോ​ഷ​ണ സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി വീ​ടു​ക​ൾ​ക്ക്മു​ന്നി​ലും പി​റ​കി​ലു​മാ​യി വെ​ളി​ച്ചം സ്ഥാ​പി​ക്ക​ണം. വാ​തി​ലു​ക​ളും ഗെ​യി​റ്റു​ക​ളും അ​ട​ച്ചു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം. വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടു​ന്പോ​ൾ താ​ക്കോ​ൽ എ​ടു​ത്തു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം. സാ​ന്പ​ത്തി​ക ശേ​ഷി​യു​ള്ള​വ​ർ സി.​സി.​ടി.​വി സ്ഥാ​പി​ക്കു​ക തു​ട​ങ്ങി​യ ഉ​പ​ദേ​ശ​ങ്ങ​ൾ എ​സ്.​ഐ സ​ദ​സ്സി​ൽ വി​ശ​ദീ​ക​രി​ച്ചു. ജ​ന​മൈ​ത്രി പോ​ലീ​സ് പ്ര​തി​നി​ധി​ക​ളാ​യ നി​മ്മി, മ​ധു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.